മാ​ര്‍​പാ​പ്പ​യു​ടെ സം​സ്കാ​ര ച​ട​ങ്ങി​ല്‍ ഒ​ലാ​ഫ് ഷോ​ള്‍​സ് പ​ങ്കെ​ടു​ക്കും
Wednesday, April 23, 2025 3:19 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
ബെ​ര്‍​ലി​ന്‍: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യു​ടെ സം​സ്കാ​ര ച​ട​ങ്ങി​ല്‍ ജ​ര്‍​മ​ന്‍ ചാ​ന്‍​സ​ല​ര്‍ ഒ​ലാ​ഫ് ഷോ​ള്‍​സ് പ​ങ്കെ​ടു​ക്കു​മെ​ന്ന് സ​ര്‍​ക്കാ​ര്‍ വ​ക്താ​വ് അ​റി​യി​ച്ചു. ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യും ഒ​ലാ​ഫ് ഷോ​ള്‍​സും ക​ഴി​ഞ്ഞ വ​ര്‍​ഷം വ​ത്തി​ക്കാ​നി​ല്‍ കൂ​ടി​ക്കാഴ്ച നടത്തിയിരുന്നു.

ക​ത്തോ​ലി​ക്കാ സ​ഭ​യ്ക്കും ലോ​ക​ത്തി​നും ദു​ര്‍​ബ​ല​ര്‍​ക്കു​വേ​ണ്ടി വാ​ദി​ക്കു​ന്ന അ​നു​ര​ഞ്ജ​ന​ക്കാ​ര​നും ഊ​ഷ്മ​ള​ഹൃ​ദ​യ​നു​മാ​യ ഒ​രു വ്യ​ക്തി​യെ ന​ഷ്ട​പ്പെ​ട്ടു​വെ​ന്നാ​ണ് അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്ത മാ​ര്‍​പാ​പ്പ​യെ ആ​ദ​രി​ക്കാ​ന്‍ ഷോ​ള്‍​സ് ത​ന്‍റെ പോ​സ്റ്റി​ല്‍ കു​റി​ച്ച​ത്.


ലോ​കം അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന വെ​ല്ലു​വി​ളി​ക​ളെ​ക്കു​റി​ച്ചു​ള്ള അ​ദ്ദേ​ഹ​ത്തിന്‍റെ വ്യ​ക്ത​മാ​യ വീ​ക്ഷ​ണ​ത്തെ വ​ള​രെ​യ​ധി​കം അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും ലോ​ക​മെ​മ്പാ​ടു​മു​ള്ള മാർപാ​പ്പയു​ടെ വി​ശ്വ​സ്ത​ര്‍​ക്ക് എ​ന്‍റെ സ​ഹ​താ​പ​വും അ​റി​യി​ക്കു​ന്ന​താ​യും സ്ഥാ​ന​മൊ​ഴി​യു​ന്ന ഒ​ലാ​ഫ് ഷോ​ള്‍​സ് പ​റ​ഞ്ഞു.