മാ​ര്‍​പാ​പ്പ​യു​ടെ വി​യോ​ഗ​ത്തി​ല്‍ ജ​ര്‍​മ​നി​യി​ലും ദുഃഖാ​ച​ര​ണം
Friday, April 25, 2025 7:32 AM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
ബെ​ര്‍​ലി​ന്‍: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യ്ക്ക് വേ​ണ്ടി ബ​ർ​ലി​നി​ലെ സെ​ന്‍റ് ഹെ​ഡ്വി​ഗ്സ് ക​ത്തീ​ഡ്ര​ലി​ൽ ജ​ർ​മ​നി​യി​ലെ ക​ത്തോ​ലി​ക്കാ സ​ഭ സ​മൂ​ഹ​ബ​ലി അ​ർ​പ്പി​ച്ച് പ്രാ​ർ​ഥി​ക്കും. ബു​ധ​നാ​ഴ്ച ബോ​ണി​ൽ ചേ​ർ​ന്ന ജ​ർ​മ​ൻ ബി​ഷ​പ്പ്സ് കോ​ൺ​ഫ​റ​ൻ​സാ​ണ് ഈ ​വി​വ​രം അ​റി​യി​ച്ച​ത്.

ലിം​ബ​ർ​ഗ് ബി​ഷ​പ്പും ജ​ർ​മ​ൻ ബി​ഷ​പ്പ്സ് കോ​ൺ​ഫ​റ​ൻ​സ് ചെ​യ​ർ​മാ​നു​മാ​യ ജോ​ർ​ജ് ബ​റ്റ്സിം​ഗ് ഇ​ത് സ്ഥി​രീ​ക​രി​ച്ചു. മാ​ർ​പാ​പ്പ​യു​ടെ വി​യോ​ഗ​ത്തി​ൽ ജ​ർ​മ​നി​യി​ലും ദുഃ​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.


ദേ​ശീ​യ പ​താ​ക താ​ഴ്ത്തി​ക്കെ​ട്ടി. ജ​ർ​മ​നി​യി​ലെ സെ​ൻ​ട്ര​ൽ കൗ​ൺ​സി​ൽ ഓ​ഫ് മു​സ്‌ലിം​സ് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യ്ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു.