സ​ർ​ഗം സ്റ്റീ​വ​നേ​ജ് സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ, വി​ഷു, ഈ​ദ് ആ​ഘോ​ഷം 27ന്
Thursday, April 24, 2025 11:07 AM IST
അ​പ്പ​ച്ച​ൻ ക​ണ്ണ​ഞ്ചി​റ
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ മ​ല​യാ​ളി സം​ഘ​ട​നാ​യ "സ​ർ​ഗം സ്റ്റീ​വ​നേ​ജ്' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ, വി​ഷു, ഈ​ദ് ആ​ഘോ​ഷം 27ന്. ​ആ​ഘോ​ഷ​വും വി​പു​ല​മാ​യും സം​ഘ​ടി​പ്പി​ക്കു​ന്ന "സ​ർ​ഗം ഹോ​ളി ഫെ​സ്റ്റ്സ്' നെ​ബ് വ​ർ​ത്ത് വി​ല്ലേ​ജ് ഹാ​ളി​ൽ ഉ​ച്ച​യ്ക്ക് മൂ​ന്ന് മു​ത​ൽ രാ​ത്രി ഒ​ൻ​പ​തു വ​രെ​യാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഈ​സ്റ്റ​റും വി​ഷു​വും ഈ​ദു​ൽ ഫി​ത്ത​റും ന​ൽ​കു​ന്ന ന​ന്മ​യു​ടെ സ​ന്ദേ​ശ​ങ്ങ​ൾ സ​മ​ന്വ​യി​പ്പി​ച്ച് ഒ​രു​ക്കു​ന്ന "സ​ർ​ഗം ഹോ​ളി ഫെ​സ്റ്റ്സ്' ആ​ക​ർ​ഷ​ക​ങ്ങ​ളാ​യ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങു വാ​ഴു​ന്ന "ക​ലാ​സ​ന്ധ്യ', സം​ഗീ​ത​സാ​ന്ദ്ര​ത പ​ക​രു​ന്ന "സം​ഗീ​ത നി​ശ' അ​ട​ക്കം നി​ര​വ​ധി ആ​ക​ർ​ഷ​ക​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ൾ സ​ദ​സി​നാ​യി അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്ന​താ​യി സ​ർ​ഗം പ്രോ​ഗ്രാം ക​മ്മി​റ്റി അ​റി​യി​ച്ചു.


ഉ​ച്ച​യ്ക്ക് മൂ​ന്നി​ന് "സ്റ്റാ​ർ​ട്ട​ർ മീ​ൽ' വി​ള​മ്പു​ന്ന​തും നാ​ലോ​ടെ വി​ത​ര​ണം നി​ർ​ത്തി ഈ​സ്റ്റ​ർ - വി​ഷു - ഈ​ദ് ആ​ഘോ​ഷ​ത്തി​ന്‍റെ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ​ക്ക് ആ​രം​ഭം കു​റി​ക്കും.

ക​ലാ​വി​രു​ന്നും സ്വാ​ദി​ഷ്‌​ട​മാ​യ ഭ​ക്ഷ​ണ വി​ഭ​വ​ങ്ങ​ളും ഗം​ഭീ​ര​മാ​യ ഗാ​ന​മേ​ള​യും ഡിജെ​യും അ​ട​ക്കം ആ​വോ​ളം ആ​ന​ന്ദി​ക്കു​വാ​നും ആ​ഹ്ലാ​ദി​ക്കു​വാ​നും അ​വ​സ​രം ഒ​രു​ക്കു​ന്ന സ​ർ​ഗം ആ​ഘോ​ഷ സ​ദ​സി​ന്‍റെ ഭാ​ഗ​മാ​കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ സ​ർ​ഗം ഭാ​ര​വാ​ഹി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വേ​ശ​നം നേ​ടാ​വു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: മ​നോ​ജ് ജോ​ൺ (പ്ര​സി​ഡ​ന്‍റ്) - 07735 285036, അ​നൂ​പ് മ​ഠ​ത്തി​പ്പ​റ​മ്പി​ൽ (സെ​ക്ര​ട്ട​റി) - 07503 961952, ജോ​ർ​ജ് റ​പ്പാ​യി (ട്ര​ഷ​റ​ർ) - 07886 214193.