ജര്‍മനിയില്‍ പാസ്പോര്‍ട്ട്, ഐഡി സംവിധാനത്തിൽ അടിമുടി മാറ്റം; പുതിയ നിയമം മേയ് മുതൽ പ്രാബല്യത്തിൽ
Friday, April 25, 2025 7:44 AM IST
ജോസ് കുമ്പിളുവേലിൽ
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ല്‍ മേ​യ് ആ​ദ്യ​വാ​രം മു​ത​ൽ തി​രി​ച്ച​റി​യ​ൽ കാ‍​ർ​ഡി​ലും പാ​സ്പോ‍​ർ​ട്ട് സം​വി​ധാ​ന​ത്തി​ലും അ​ടി​മു​ടി മാ​റ്റം. അ​ടു​ത്ത​മാ​സം ആ​ദ്യം മു​ത​ല്‍, പാ​സ്പോ​ര്‍​ട്ടു​ക​ള്‍​ക്കും തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡു​ക​ള്‍​ക്കും ഡി​ജി​റ്റ​ല്‍ ഫോ​ട്ടോ​ക​ള്‍​ക്ക് മാ​ത്ര​മാ​യി​രി​ക്കും സ്വീ​ക​രി​ക്കു​ക. ആ​റ് യൂ​റോ​യാ​ണ് ഇ​തി​ന്‍റെ നി​ര​ക്ക്.

ഐ​ഡി ഫോ​ട്ടോ​ക​ള്‍​ക്കു​ള്ള പു​തി​യ നി​യ​മം മേ​യ് മൂന്ന് മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. പു​തി​യ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡി​നോ പാ​സ്പോ​ര്‍​ട്ടി​നോ അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍ ഡി​ജി​റ്റ​ല്‍ പാ​സ്പോ​ര്‍​ട്ട് ഫോ​ട്ടോ​യാ​ണ് സ​മ​ര്‍​പ്പി​ക്കേ​ണ്ട​തു​ണ്ട്. അ​തേ​സ​മ​യം ജൂ​ലൈ അ​വ​സാ​നം വ​രെ, പൗ​ര​ന്മാ​ര്‍​ക്ക് താ​ത്കാ​ലി​ക​മാ​യി പാ​സ്പോ​ർ​ട്ട് അ​പേ​ക്ഷ​ക​ൾ​ക്കും ഐ​ഡി അ​പേ​ക്ഷ​ക​ൾ​ക്കും പേ​പ്പ​ര്‍ ഫോ​ട്ടോ ഉ​പ​യോ​ഗി​ക്കാം.


ഫെ​ഡ​റ​ല്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പ​റ​യു​ന്ന​ത​നു​സ​രി​ച്ച്, ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ല​ളി​ത​മാ​ക്കു​ന്ന പ്ര​ക്രി​യ​യി​ല്‍ ഫോ​ട്ടോ​ക​ള്‍ സി​റ്റി​സ​ൺ ഓ​ഫി​സു​ക​ളി​ൽ നി​ന്നോ അ​ല്ലെ​ങ്കി​ല്‍ സ​ർ​ട്ടി​ഫി​ക്കേ​ഷ​നു​ള്ള ഫോ​ട്ടോ സ്റ്റു​ഡി​യോ വ​ഴി​യോ എ​ന്‍​ക്രി​പ്റ്റ് ചെ​യ്ത ക്ളൗ​ഡി​ലേ​ക്ക് അ​പ്ലോ​ഡ് ചെ​യ്യാം.

ഫെ​ഡ​റ​ല്‍ ഓ​ഫി​സ് ഫോ​ര്‍ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സെ​ക്യൂ​രി​റ്റി (ബി​എ​സ്ഐ) ഡി​ജി​റ്റ​ല്‍ ഫോ​ട്ടോ​ക​ള്‍ അ​പ്ലോ​ഡ് ചെ​യ്ത ക്ളൗ​ഡ് പ​രി​ശോ​ധി​ച്ചു കൃ​ത്യ​ത വ​രു​ത്തും. 2025 മേ​യ് മു​ത​ൽ, ജ​ർ​മ​നി​യി​ൽ ഐ​ഡി​യി​ലും പാ​സ്പോ​ർ​ട്ട് സം​വി​ധാ​ന​ത്തി​ലും കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​രും.