ഫ്രാ​ന്‍​സി​ല്‍ മ​ല​യാ​ളി വി​ദ്യാ​ര്‍​​ഥികളു​ടെ അ​പ്പാ​ര്‍​ട്ട്മെ​ന്‍റിൽ വ​ന്‍ തീ​പി​ടു​ത്തം; പാ​സ്പോ​ര്‍​ട്ട് അ​ട​ക്കം ക​ത്തി​ന​ശി​ച്ചു
Wednesday, April 23, 2025 7:29 AM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
പാരീ​സ്: ഫ്രാ​ന്‍​സി​ലെ ബ്ളാ​ങ്ക് മെ​സ്നി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥിക​ള്‍ താ​മ​സി​ച്ച ബ​ഹു​നി​ല കെ​ട്ടി​ടം ക​ത്തി​ന​ശി​ച്ചു. വി​ദ്യാ​ര്‍​ഥിക​ളു​ടെ പാ​സ്പോ​ര്‍​ട്ട് അ​ട​ക്കം രേ​ഖ​ക​ളും വ​സ്ത്ര​ങ്ങ​ളും പു​സ്ത​ക​ങ്ങ​ളും എ​ല്ലാം ക​ത്തി​ന​ശി​ച്ചു.

ഫ്രാ​ന്‍​സി​ല്‍ നി​ന്നു​ള്ള ലോ​ക കേ​ര​ള സ​ഭാം​ഗം ക​ര​ണ​യാ​ണ് ഇ​ക്കാ​ര്യം പു​റം ലോ​ക​ത്തെ അ​റി​യി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​ വി​ദ്യാ​ര്‍​ഥിക​ള്‍ രാ​ത്രി ഉ​റ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്.

13 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് കെട്ടിടത്തിൽ താ​സി​ക്കു​ന്ന​ത്. ഇ​തി​ല്‍ ആറു പേ​രു​ടെ സാ​മ​ഗ്രി​ക​ളാ​ണ് പൂ​ര്‍​ണ​മാ​യും അ​ഗ്നി​ക്കി​ര​യാ​യ​ത്. ഈ ​വി​ദ്യാ​ര്‍​ഥിക​ള്‍ എ​ല്ലാം ത​ന്നെ വ​ന്‍ പ്ര​തി​സ​ന്ധി​യി​ലെ​ന്നാ​ണ് വി​ദ്യാ​ര്‍​ഥിക​ള്‍ പ​ങ്കു​വ​യ്ക്കു​ന്ന കാ​ര്യം.

ഉ​ടു​തു​ണി​ക്ക് മ​റു​തു​ണി​യി​ല്ലാ​ത്ത അ​വ​സ്ഥ​യാ​യി. ഇ​വ​ര്‍​ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി ഫ്രാ​ന്‍​സി​ല്‍ പ​ഠ​ന​ത്തി​നാ​യി എ​ത്തി​യ സീ​റോമ​ല​ബാ​ര്‍ വൈ​ദി​ക​ന്‍ ഫാ. ​സി​ജോ എ​ല്ലാ​ത​ര​ത്തി​ലും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ​ഹാ​യ​ത്തി​നാ​യി പ​രി​ശ്ര​മി​ക്കു​ക​യാ​ണ്. ചി​ല വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ടു​ത്ത വെ​ള്ളി​യാ​ഴ്ച നാ​ട്ടി​ല്‍ പോ​കാ​ന്‍ ഇ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം.


മ​ഴ പെ​യ്യു​ന്ന​ത് പോ​ലു​ള്ള ശ​ബ്ദം കേ​ട്ടു​വെ​ന്നും പു​റ​ത്ത് ഇ​റ​ങ്ങി നോ​ക്കി​യ​പ്പോ​ള്‍ വീ​ടി​ന് തീ​പി​ടി​യ്ക്കു​ന്ന കാ​ഴ്ച​യാ​ണ് ക​ണ്ട​തെ​ന്നും വി​ദ്യാ​ര്‍​ഥിക​ള്‍ പ​റ​ഞ്ഞു. പെ​ട്ടെ​ന്നു​ത​ന്നെ എ​ല്ലാ​വ​രും വീ​ടി​നു വെ​ളി​യി​ല്‍ ക​ട​ന്ന​തി​നാ​ല്‍ മ​റ്റു അ​ത്യാ​ഹി​ത​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​ല്ല.

പാ​സ്പോ​ര്‍​ട്ട് അ​ട​ക്കം രേ​ഖ​ക​ളും വ​സ്ത്ര​ങ്ങ​ളും പു​സ്ത​ക​ങ്ങ​ളും എ​ല്ലാം ക​ത്തി ന​ശി​ച്ചു. ഇ​വ​ര്‍​ക്കു വേ​ണ്ടു​ന്ന വ​സ്ത്ര​ങ്ങ​ളും മ​റ്റു വ​സ്തു​ക്ക​ളും ശേ​ഖ​രി​ക്കു​ന്ന ശ്ര​മ​ത്തി​ലാ​ണ് ഫാ.​സി​ജോ​യും ക​രു​ണ​യും സീറോമ​ല​ബാ​ര്‍ ക​മ്യൂ​ണി​റ്റി​യും.

സം​ഭ​വ​ത്തി​ല്‍ എം​ബ​സി​യു​ടെ​യും കേ​ര​ള സ​ര്‍​ക്കാരി​ന്‍റെ​യും സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ര്‍​ഷ​വും ഇ​തു​പോ​ലെ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥിക​ള്‍ താ​മ​സി​ച്ചി​രു​ന്ന വീ​ടി​ന് തീ​പി​ടി​ച്ച് സാ​മ​ഗ്രി​ക​ള്‍ ക​ത്തി ന​ശി​ച്ചി​രു​ന്നു.