ലി​മെ​റി​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് പ​ള്ളി​യി​ൽ പെ​സ​ഹാ ആ​ച​രി​ച്ചു
Thursday, April 17, 2025 2:08 PM IST
ലി​മെ​റി​ക്ക്: അ​യ​ർ​ല​ൻ​ഡി​ൽ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത തോ​മ​സ് മാ​ർ അ​ല​ക്സ​ന്ത്രി​യോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യാ​ക്കോ​ബാ​യ സ​ഭാ വി​ശ്വാ​സി​ക​ൾ പെ​സ​ഹാ ആ​ച​രി​ച്ചു.

ലി​മെ​റി​ക്കി​ലെ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ന​ട​ന്ന പെ​സ​ഹാ​ശു​ശ്രൂ​ഷ​യ്ക്കും വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​കാ​ർ​മി​ക​നാ​യി.

കു​ർ​ബാ​ന​യ്ക്ക് ശേ​ഷം വി​ശ്വാ​സി​ക​ൾ ഒ​രു​മി​ച്ച് ചേ​ർ​ന്ന് പെ​സ​ഹാ ആ​ച​ര​ണ​വും ഉ​ണ്ടാ​യി​രു​ന്നു. നൂ​റ് ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളാ​ണ് പീ​ഡാ​നു​ഭ​വ വാ​ര​ത്തിന്‍റെ ഭാ​ഗ​മാ​യു​ള്ള ശു​ശ്രൂ​ഷ​ക​ളി​ൽ പ​ങ്കെ​ടു​ത്ത​ത്.


കോ​ർ​ക്ക് സെന്‍റ് പീ​റ്റേ​ഴ്സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച ശു​ശ്രൂ​ഷ​ക​ൾ​ക്കും ഡ​ബ്ലി​ൻ സ്വാ​ർ​ഡ്സ് സെ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ്, വാ​ട്ട​ർ​ഫോ​ർ​ഡ് സെന്‍റ് മേ​രീ​സ് എ​ന്നീ പ​ള്ളി​ക​ളി​ൽ ഉ​യ​ർ​പ്പ് - ഈ​സ്റ്റ​ർ ശു​ശ്രൂ​ഷ​ക​ൾ​ക്കും തോ​മ​സ് മാ​ർ അ​ല​ക്സ​ന്ത്ര​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.