അ​യ​ർ​ല​ൻ​ഡി​ൽ കു​രി​ശി​ന്‍റെ വ​ഴി ശു​ശ്രൂ​ഷ ന​ട​ത്തി
Saturday, April 19, 2025 12:01 PM IST
ജ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
ഡ​ബ്ലി​ൻ: സീ​റോ​മ​ല​ബാ​ർ സ​ഭ ഡ​ബ്ലി​ൻ റീ​ജി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബ്രെ​യി​ൽ കു​രി​ശി​ന്‍റെ വ​ഴി ശു​ശ്രൂ​ഷ ന​ട​ന്നു. ബ്രേ​ഹെ​ഡ് മ​ല​യി​ലേ​ക്കാ​ണ് കു​രി​ശി​ന്‍റെ വ​ഴി ന​ട​ത്തി​യ​ത്. നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു.

ഇ​തോ​ട​നു​ബ​ന്ധി​ച്ച് ബ്രെ ​സെ​ന്‍റ് ഫെ​ർ​ഗ​ൽ​സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു.​ തു​ട​ർ​ന്ന് ബ്രെ​ഹെ​ഡ് കാ​ർ പാ​ർ​ക്കി​ൽ നി​ന്നാ​ണ് കു​രി​ശിന്‍റെ വ​ഴി ആ​രം​ഭി​ച്ച​ത്.







സീ​റോമ​ല​ബാ​ർ സ​ഭ അ​യ​ർ​ല​ൻ​ഡ് നാ​ഷ​ണ​ൽ കോഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജോ​സ​ഫ് മാ​ത്യു ഓ​ലി​യ​ക്കാ​ട്ടി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.​ ഫാ. ബൈ​ജു ഡേ​വി​സ് ക​ണ്ണ​മ്പി​ള്ളി, ഫാ. ​പ്രി​യേ​ഷ് എ​ന്നി​വ​ർ സ​ഹകാ​ർ​മി​ക​രാ​യി​രു​ന്നു.