ജെ.​ഡി. വാ​ൻ​സ് മാ​ർ​പാ​പ്പ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
Monday, April 21, 2025 10:43 AM IST
ജോസ് കുമ്പിളുവേലില്‍
വ​ത്തി​ക്കാ​ൻ സി​റ്റി: യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സ് വ​ത്തി​ക്കാ​നി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യെ സ​ന്ദ​ർ​ശി​ച്ചു. ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ രാ​വി​ലെ മാ​ർ​പാ​പ്പ താ​മ​സി​ക്കു​ന്ന സാ​ന്ത മാ​ർ​ത്ത ഗൗ​സ്റ്റ് ഹൗ​സി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

ഇ​രു​വ​രും പ​ര​സ്പ​രം ഈ​സ്റ്റ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. മി​നി​റ്റു​ക​ൾ​ക്കു​ശേ​ഷം വാ​ൻ​സ് മ​ട​ങ്ങി. വ​ത്തി​ക്കാ​ന്‍ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ക​ര്‍​ദി​നാ​ള്‍ പി​യ​ട്രോ പ​രോ​ളി​നു​മാ​യി വൈ​സ് പ്ര​സി​ഡ​ന്‍റ് ശ​നി​യാ​ഴ്ച കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.




ഇ​ന്ത്യ​ൻ വം​ശ​ജ ഭാ​ര്യ ഉ​ഷ​യ്ക്കും കു​ട്ടി​ക​ള്‍​ക്കു​മൊ​പ്പം റോ​മി​ലും വ​ത്തി​ക്കാ​നി​ലും ഈ​സ്റ്റ​ര്‍ അ​വ​ധി ചെ​ല​വ​ഴി​ക്കാ​നാ​ണ് വാ​ൻ​സ് എ​ത്തി​യ​ത്.

നേ​ര​ത്തെ, ഇ​റ്റ​ലി പ്ര​ധാ​ന​മ​ന്ത്രി ജോ​ർ​ജി​യ മെ​ലോ​ണി​യു​മാ​യി വാ​ൻ​സ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.