സു​രേ​ഷ് ഗോ​പി​ക്ക് ഇ​റ്റ​ലി​യി​ൽ സ്വീ​ക​ര​ണ​മൊ​രു​ക്കി ഡ​ബ്ല്യു​എം​എ​ഫും ഇ​ന്ത്യ​ൻ എം​ബ​സി​യും
Friday, November 22, 2024 3:23 PM IST
റോം: ജി7 ​കേ​ന്ദ്ര​ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഇ​റ്റ​ലി​യി​ൽ എ​ത്തി​യ കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി​ക്ക് വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​നും ഇ​റ്റ​ലി​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യും ചേർന്ന് സം​യു​ക്ത സ്വീ​ക​ര​ണം ന​ൽ​കി.

ഡ​ബ്ല്യു​എം​എ​ഫ് ഇ​റ്റ​ലി നാ​ഷ​ണ​ൽ കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട "മീ​റ്റ് & ഗ്രീ​റ്റ്' സം​ഗ​മ​ത്തി​ൽ ഏ​റെ നേ​രം മ​ല​യാ​ളി സ​മൂ​ഹ​വു​മാ​യി സം​വ​ദി​ച്ച സു​രേ​ഷ് ഗോ​പി ത​നി​ക്ക് ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ന് ന​ന്ദി അ​റി​യി​ച്ചു.



ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വാ​ണി റാ​വു, ഡെ​പ്യൂ​ട്ടി ചീ​ഫ് ഓ​ഫ് മി​ഷ​ൻ എം​ബ​സി ഓ​ഫ് ഇ​ന്ത്യ ഇ​ൻ റോം ​അ​മ​ര​റാം ഗു​ർ​ജ​ർ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ - മി​നി​സ്ട്രി ഓ​ഫ് ടൂ​റി​സം ഇ​ന്ത്യ ഉ​ത്ത​ങ്ക് ജോ​ഷി, സ്കാ​ൻ​ഡി​ച്ചി സി​റ്റി മേ​യ​ർ ക്ലോഡിയ സെറിനി, ഡെ​പ്യൂ​ട്ടി മേ​യ​ർ യൂ​ന കാ​ശി സാ​ദേ​ഹ്, ഡ​ബ്ല്യു​എം​എ​ഫ് ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സി​റോ​ഷ് ജോ​ർ​ജ്, സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​മാ​ർ, ഡ​ബ്ല്യു​എം​എ​ഫ് ജിഇസി അം​ഗം ലി​ജോ ജോ​സ​ഫ്,

ഡ​ബ്ല്യു​എം​എ​ഫ് യൂ​റോ​പ്പ് റീ​ജി​യ​ൻ ബി​സി​ന​സ്‌ ഫോ​റം കോ​ഓർ​ഡി​നേ​റ്റ​ർ ബി​ജു തോ​മ​സ്, ഇ​റ്റ​ലി നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ ആ​നി അ​ൽ​ഫോ​ൻ​സ്, ഇ​റ്റ​ലി നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ജോ​മോ​ൻ തോ​മ​സ്, ഇ​റ്റ​ലി നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി അ​ജി​ത് മോ​ഹ​ന​ൻ, ഇ​റ്റ​ലി നാ​ഷ​ണ​ൽ വൈ​സ് പ്രസിഡന്‍റ് മി​നി പു​ളി​ക്ക​ൽ, ഇ​റ്റ​ലി നാ​ഷ​ണ​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജി​ങ്കി​ൾ ജോ​സ്, നാ​ഷ​ണ​ൽ മീ​ഡി​യ കോഓ​ർ​ഡി​നേ​റ്റ​ർ നി​ഖി​ൽ ജോ​സ്, നാ​ഷ​ണ​ൽ വു​മ​ൺ​സ് കോ​ഓർ​ഡി​നേ​റ്റ​ർ ലാ​ലി ജോ​യി,


ഫ്ലോ​റെ​ൻ​സ് പ്ര​സി​ഡ​ന്‍റ് കാ​ത​റി​ൻ വ​ർ​ഗീ​സ്, ഫ്ലോ​റൻ​സ് സെ​ക്ര​ട്ട​റി ബി​ജു തോ​മ​സ് ക​ച്ച​പ്പ​ള്ളി, ഫ്ലോ​റ​ൻ​സ് യൂ​ണി​റ്റ് ട്ര​ഷ​റ​ർ ലി​യ അ​നീ​ഷ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സി​സ് അ​ച്ചാ​ണ്ടി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ടെ​സി ടെ​റ​ൻ​സ്, മീ​ഡി​യ കോ​ഓർ​ഡി​നേ​റ്റ​ർ ഹെ​ൽ​വി​ൻ ജോ​യ്,

പി​സ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ലു​ലു, പി​സ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ജ​യ്മോ​ൾ മാ​ത്യു, റോം ​യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബാ​ബു കോ​ഴി​കാ​ട​ൻ, പ​ട്രോ​ൺ വി​ൻ​സെ​ന്‍റ് തു​ട​ങ്ങി നി​ര​വ​ധി പേ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.



ഫ്ലോ​റ​ൻ​സ് മ​ല​യാ​ളം ചാ​പ്റ്റ​ർ ടീ​ച്ച​ർ​മാ​രാ​യ ലി​ജി ജോ​യ്, സോ​ളി സി​ബി, എ​മി​ലി​ൻ കു​ട്ടി​ക​ളും ചേ​ർ​ന്ന് മ​ന്ത്രി​ക്ക് ഉ​പ​ഹാ​രം നൽകി. ​സു​രേ​ഷ് ഗോ​പി തൃ​ശൂരി​ൽ നി​ന്നും കൊ​ണ്ടു​വ​ന്ന അ​ച്ച​പ്പ​വും കു​ഴ​ല​പ്പ​വും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും വി​ത​ര​ണം ചെ​യ്തു.



ഇ​റ്റ​ലി​യി​ലു​ള്ള ഇ​ന്ത്യ​ക്കാ​രു​ടെ ഇ​ന്ത്യ​ൻ ഡ്രൈ​വിംഗ് ലൈ​സ​ൻ​സ് ഇ​റ്റാ​ലി​യ​ൻ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ആ​യി ക​ൺ​വേ​ർ​ട്ട് ചെ​യ്യു​ന്ന​തി​നു​ള്ള പ്ര​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ക​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​വാ​ൻ ഗ്ലോ​ബ​ൽ എ​ക്സി​ക്യൂ​ട്ടീ​വ് മെ​മ്പ​ർ ലി​ജോ ജോ​സ​ഫ് കേ​ന്ദ്ര​മ​ന്ത്രി​യോ​ട് അ​ഭ്യ​ർ​ഥിച്ചു.