ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത ബൈ​ബി​ൾ ക​ലോ​ത്സ​വം ശ​നി​യാ​ഴ്ച സ്കെ​ന്തോ​ർ​പ്പി​ൽ
Thursday, November 14, 2024 1:39 PM IST
ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ
ബി​ർ​മിം​ഗ്ഹാം: യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി ക​ലാ​മാ​മാ​ങ്ക​ത്തി​ന് തി​രി​തെ​ളി​യാ​ൻ ഇ​നി മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം. പ്രാ​തി​നി​ധ്യം കൊ​ണ്ട് ബ്രി​ട്ട​ൻ മു​ഴു​വ​ൻ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന സീ​റോ​മ​ല​ബാ​ർ സ​ഭ അം​ഗ​ങ്ങ​ളു​ടെ പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​ക്കു​ന്ന ഏ​ഴാ​മ​ത് ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ന് തി​രി​തെ​ളി​യാ​ൻ ഇ​നി ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ മാ​ത്ര​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്

ശ​നി​യാ​ഴ്ച (ന​വം​ബ​ർ 16) ​ലീ​ഡ്സ് റീ​ജി​യ​ണി​ലെ സ്കെ​ന്തോ​ർ​പ്പി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടു​ന്ന ക​ലോ​ത്സ​വ മ​ത്സ​ര​ത്തി​ൽ രൂ​പ​ത​യി​ലെ പ​ന്ത്ര​ണ്ട് റീ​ജി​യ​ണു​ക​ളി​ൽ നി​ന്നു​മു​ള്ള ആ​യി​ര​ത്തി​യ​ഞ്ഞൂ​റി​ല​ധി​കം മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കും. പ​ന്ത്ര​ണ്ട് സ്റ്റേ​ജു​ക​ളി​ലാ​യി​ട്ടാ​യി​രി​ക്കും മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. വി​വി​ധ സ്റ്റേ​ജു​ക​ളി​ലാ​യി ന​ട​ത്ത​പ്പെ​ടു​ന്ന മ​ത്സ​ര​ങ്ങ​ളു​ടെ സ​മ​യ​ക്ര​മം പ്ര​സി​ദ്ധി​ക​രി​ച്ചു.

രാ​വി​ലെ 8.15 ന് ​ര​ജി​സ്‌​ട്രേ​ഷ​ൻ ആ​രം​ഭി​ക്കു​ക​യും ഒന്പതിന് ​രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ലിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന ഭാ​ഗ​മാ​യ ആ​ഘോ​ഷ​മാ​യ ബൈ​ബി​ൾ പ്ര​തി​ഷ്ഠ​യും തു​ട​ർ​ന്ന് ഉ​ദ്‌​ഘാ​ട​ന​വും ന​ട​ക്കും.

കൃ​ത്യം പ​ത്തിന് ത​ന്നെ മ​ത്സ​ര​ങ്ങ​ൾ എ​ല്ലാ സ്റ്റേ​ജു​ക​ളി​ലും ആ​രം​ഭി​ക്കും. ക​ലോ​ത്സ​വ വേ​ദി​ക്ക​രി​കി​ൽ വി ​കു​ർ​ബാ​ന​യി​ലും ആ​രാ​ധ​ന​യി​ലും പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ഓ​രോ റീ​ജി​യ​ണു​ക​ളി​ൽ നി​ന്നും മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ​വ​രാ​ണ് രൂ​പ​ത​ത​ല മ​ത്സ​ര​ത്തി​ൽ യോ​ഗ്യ​ത നേ​ടി​യി​രി​ക്കു​ന്ന​ത്.

അ​ഭി​വ​ന്ദ്യ പി​താ​വി​ന്‍റെ​യും ബ​ഹു​മാ​ന​പ്പെ​ട്ട വൈ​ദീ​ക​രു​ടെ​യും സി​സ്റ്റേ​ഴ്സി​ന്‍റെ​യും സാ​ന്നി​ധ്യം കൊ​ണ്ടും പ്രാ​ർ​ഥ​ന ​കൊ​ണ്ടും അ​നു​ഗ്ര​ഹീ​ത​മാ​യി​രി​ക്കും ക​ലോ​ത്സ​വ വേ​ദി​ക​ൾ. കാ​റു​ക​ൾ പാ​ർ​ക്ക് ചെ​യ്യു​വാ​നു​ള്ള വി​ശാ​ല​മാ​യ കാ​ർ​പാ​ർ​ക്കിംഗ് സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.


ക​ലോ​ത്സ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​ള്ള വി​ശാ​ല​മാ​യ ഡൈ​നിംഗ് ഏ​രി​യ​യും ക​ലോ​ത്സ​വ വേ​ദി​യി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഭ​ക്ഷ​ണം വാ​ങ്ങു​ന്ന​തി​നാ​യി വി​വി​ധ കൗ​ണ്ട​റു​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​തി​നോ​ടൊ​പ്പം മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്കാ​യി പ്രേ​ത്യ​ക കൗ​ണ്ട​റു​ക​ൾ ഒ​രു​ക്കു​ന്നു​മു​ണ്ട്.

വൈ​കു​ന്നേ​രം 5.45ന് ​മ​ത്സ​ര​ങ്ങ​ൾ സ​മാ​പി​ച്ച് എട്ടിന് സ​മ്മാ​ന​ദാ​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്ക​ത്ത രീ​തി​യി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ക്ര​മ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഒ​ന്നി​ൽ ​കൂ​ടു​ത​ൽ മ​ത്സ​ര​ങ്ങ​ൾ ഒ​രേ മ​ത്സ​രാ​ർ​ഥി​ക​ൾ​ക്ക് ഒ​രേ സ​മ​യം വ​രാ​തി​രി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ചെ​യ്തി​രി​ക്കു​ന്ന​ത്.

ഏ​തെ​ങ്കി​ലും മ​ത്സ​രാ​ർഥി​ക​ൾ​ക്ക് ഒ​രേ​സ​മ​യം ഒ​ന്നി​ൽ​കൂ​ടു​ത​ൽ മ​ത്സ​ര​ങ്ങ​ൾ വ​ന്നി​ട്ടു​ള്ള​വ​ർ റീ​ജി​യ​ണ​ൽ കോഓ​ർ​ഡി​നേ​റ്റേ​ഴ്‌​സ് വ​ഴി ബ​ന്ധ​പ്പെ​ടേ​​ണ്ട​താ​ണ്. വി​ശ്വ​സ പ്ര​ഘോ​ഷ​ണ​ത്തി​ന്‍റെ വ​ലി​യ വേ​ദി​യാ​കു​ന്ന സ്കെ​ന്തോ​ർ​പ്പി​ലേ​ക്ക് ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​മു​ഴു​വ​നും എ​ത്തു​ന്ന രൂ​പ​ത ക​ലോ​ത്സ​വ​ത്തി​ന് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​ത് രൂ​പ​ത ബൈ​ബി​ൾ അ​പ്പോ​സ്റ്റ​ലേ​റ്റ് ആ​ണ്.

വി​വി​ധ സ്റ്റേ​ജു​ക​ളി​ൽ ന​ട​ക്കു​ന്ന പ്രോ​ഗ്രാ​മു​ക​ളു​ടെ സ​മ​യ​ക്ര​മ​ത്തെ​ക്കു​റി​ച്ച് അ​റി​യു​ന്ന​തി​നാ​യി ബൈ​ബി​ൾ അ​പ്പ​സ്റ്റോ​ല​റ്റ് വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക. http://smegbbiblekalotsavam.com/?page_id=1600 .