ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക​ലോ​ത്സ​വം: ബ്രി​സ്റ്റോ​ൾ കാ​ർ​ഡി​ഫ് റീ​ജണിന് ഓ​വ​റോ​ൾ കി​രീ​ടം
Sunday, November 17, 2024 11:20 PM IST
ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ
സ്ക​ൻ​തോ​ർ​പ്പ് : ദൈ​വ വ​ച​ന​ത്തെ ആ​ഘോ​ഷി​ക്കാ​നും പ്ര​ഘോ​ഷി​ക്കു​വാ​നും ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത സ്ക​ന്തോ​ർ​പ്പി​ൽ ഒ​രു​മി​ച്ച് കൂ​ടി​യ​ത് ദൈ​വ​ക​രു​ണ​യു​ടെ വ​ലി​യ സാ​ക്ഷ്യ​മാ​ണെ​ന്നും സ​ജീ​വ​മാ​യ ഒ​രു ക്രൈ​സ്ത​വ സം​സ്കാ​രം രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​നും സ​ഹാ​യ​ക​മാ​ക്കു​ന്നു​വെ​ന്നും ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​താ​ദ്ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.

രൂ​പ​ത​യു​ടെ ഏ​ഴാ​മ​ത് ബൈ​ബി​ൾ ക​ലോ​ത്സ​വം ഇം​ഗ്ല​ണ്ടി​ലെ സ്ക​ൻ​തോ​ർ​പ്പ് ഫ്ര​ഡ​റി​ക് ഗോ​വ് സ്കൂ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം . രൂ​പ​ത​യു​ടെ പ​ന്ത്ര​ണ്ടു റീ​ജണുകളിലായി ന​ട​ന്ന ക​ലോ​ത്സ​വ​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ ര​ണ്ടാ​യി​ര​ത്തോ​ളം പ്ര​തി​ഭ​ക​ളാ​ണ് ഫ്രെ​ഡ​റി​ക് സ്കൂ​ളി​ലെ പ​ന്ത്ര​ണ്ട് വേ​ദി​ക​ളാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ മാ​റ്റു​ര​ച്ച​ത് .

രാ​വി​ലെ മു​ത​ൽ ന​ട​ന്ന ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​ത്തി​ൽ ഓ​വ​റോ​ൾ കി​രീ​ടം ബ്രി​സ്റ്റോ​ൾ കാ​ർ​ഡി​ഫ് റീ​ജൺ ക​ര​സ്ഥ​മാ​ക്കി . ര​ണ്ടാം സ്ഥാ​നം കേം​ബ്രി​ഡ്ജ് റീ​ജണിനും മൂ​ന്നാം സ്ഥാ​നം ബി​ർ​മിം​ഗ് ഹാം ​കാ​ന്റ​ർ​ബ​റി റീ​ജണും കരസ്ഥമാക്കി ക​ലോ​ത്സ​വ​ത്തി​ൽ മു​ൻ നി​ര​യി​ലെ​ത്തി.

യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ ക​ലോ​ത്സ​വ​മാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന രൂ​പ​ത ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ന് മ​ത്സ​രാ​ർ​ഥിക​ൾ​ക്ക് പി​ന്തു​ണ ന​ൽ​കാ​നാ​യി അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും ഏ​താ​ണ്ട് അ​യ്യാ​യി​ര​ത്തോ​ളം പേ​ർ ഒ​ന്ന് ചേ​ർ​ന്ന​തോ​ടെ മ​ത്സ​ര ന​ഗ​രി രൂ​പ​ത​യു​ടെ കു​ടും​ബ സം​ഗ​മ വേ​ദി കൂ​ടി​യാ​യാ​യി .


രൂ​പ​ത പ്രോ​ട്ടോ സി​ഞ്ചെ​ല്ലൂ​സ് റവ. ഡോ. ​ആ​ന്‍റ​ണി ചു​ണ്ടെ​ലി​ക്കാ​ട്ട് , ചാ​ൻ​സി​ല​ർ റ​വ. ഡോ ​മാ​ത്യു പി​ണ​ക്കാ​ട് , പാ​സ്റ്റ​റ​ൽ കോ​ഡി​നേ​റ്റ​ർ റവ. ഡോ ​ടോം ഓ​ലി​ക്ക​രോ​ട്ട് ട് ,​ ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ ഫാ . ​ജോ മൂ​ല​ച്ചേ​രി വി സി, ഫാ. ​ഫാ​ൻ​സ്വാ പ​ത്തി​ൽ , ബൈ​ബി​ൾ അ​പോ​സ്റ്റ​ലേ​റ്റ് ചെ​യ​ർ​മാ​ൻ ഫാ. ​ജോ​ർ​ജ് എ​ട്ടു​പ​റ, ഫാ . ​ജോ​ജോ പ്ലാ​പ്പ​ള്ളി​ൽ സിഎംഐ , ​ഫാ. ജോ​സ​ഫ് പി​ണ​ക്കാ​ട്, ബൈ​ബി​ൾ ക​ലോ​ത്സ​വം കോ​ഡി​നേ​റ്റ​ർ ആ​ന്‍റമി മാ​ത്യു , ജോ​യി​ന്‍റ് കോ​ഡി​നേ​റ്റേ​ഴ്സ്മാ​രാ​യ ജോ​ൺ കു​ര്യ​ൻ , മ​ർ​ഫി തോ​മ​സ് , ബൈ​ബി​ൾ ക​ലോ​ത്സ​വം ജോ​യി​ന്റ് കോ​ഡി​നേ​റ്റ​ർ ജി​മ്മി​ച്ച​ൻ ജോ​ർ​ജ്, ബൈ​ബി​ൾ അ​പ്പോ​സ്റ്റ​ലേ​റ്റ് ക​മ്മീ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ, രൂ​പ​ത​യി​ലെ വി​വി​ധ റീ​ജണു​ക​ളി​ൽ നി​ന്നു​ള്ള വൈ​ദി​ക​ർ , അ​ൽമാ​യ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ ക​ലോ​ത്സ​വ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി .