മാ​ര്‍​പാ​പ്പ​മാ​രു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്കാ​യു​ള്ള ന​വീ​ക​രി​ച്ച പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ച്ചു
Friday, November 22, 2024 7:47 AM IST
ജെ​ജി മാ​ന്നാ​ർ
വ​ത്തി​ക്കാ​ൻ സി​റ്റി: മാ​ര്‍​പാ​പ്പ​മാ​രു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്കാ​യു​ള്ള ന​വീ​ക​രി​ച്ച പു​സ്ത​കം ഫ്രാ​ന്‍​സി​സ് പാ​പ്പ​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ ആ​രാ​ധ​നാ​ക്ര​മ ച​ട​ങ്ങു​ക​ൾ​ക്കാ​യു​ള്ള വ​ത്തി​ക്കാ​നി​ലെ ഓ​ഫി​സ് പ്ര​സി​ദ്ധീ​ക​രി​ച്ചു.

1998ൽ ​അ​ന്ന​ത്തെ മാ​ര്‍​പാ​പ്പ​യാ​യി​രു​ന്ന ജോ​ൺ പോ​ൾ ര​ണ്ടാ​മ​ന്‍റെ അം​ഗീ​കാ​ര​ത്തോ​ടെ പ്ര​സി​ദ്ധീ​ക​രി​ച്ച മാ​ര്‍​പാ​പ്പ​മാ​രു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്കാ​യു​ള്ള പു​സ്ത​ക​ത്തി​ന്‍റെ ന​വീ​ക​രി​ച്ച പ​തി​പ്പെ​ന്ന രീ​തി​യി​ലാ​ണ് പു​തി​യ പു​സ്ത​കം പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

2005ൽ ​ജോ​ൺ പോ​ൾ ര​ണ്ടാ​മ​ൻ മാ​ര്‍​പാ​പ്പ​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്ക് 1998ലെ ​പു​സ്ത​ക​മ​നു​സ​രി​ച്ചു​ള്ള ക്ര​മ​ങ്ങ​ളാ​ണ് സ്വീ​ക​രി​ച്ചി​രു​ന്ന​ത്. ഇ​വ​യി​ൽ ചി​ല മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യാ​ണ്, 2023ൽ ​ബെ​ന​ഡി​ക്ട് പ​തി​നാ​റാ​മ​ൻ പാ​പ്പ​യു​ടെ സം​സ്കാ​ര​ച്ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്.

പു​തു​ക്കി​യ ക്ര​മ​മ​നു​സ​രി​ച്ച്, മാ​ര്‍​പാ​പ്പ​യു​ടെ മു​റി​യി​ല​ല്ല, സ്വ​കാ​ര്യ ചാ​പ്പ​ലി​ൽ​വ​ച്ചാ​യി​രി​ക്കും മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക. വി​ശ്വാ​സി​ക​ൾ​ക്കാ​യി തു​റ​ന്ന പെ​ട്ടി​യി​ൽ​ത്ത​ന്നെ ഭൗ​തി​ക​ശ​രീ​രം പ്ര​ദ​ർ​ശി​പ്പി​ക്കു​ക, മു​ൻ​പു​ണ്ടാ​യി​രു​ന്ന​തി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി, സൈ​പ്ര​സി​ന്‍റെ​യും ഈ​യ​ത്തി​ന്‍റെ​യും ഓ​ക്കു​മ​ര​ത്തി​ന്‍റെ​തു​മാ​യ മൂ​ന്ന് പെ​ട്ടി​ക​ളി​ൽ അ​ട​യ്ക്കു​ന്ന​ത് നി​റു​ത്ത​ലാ​ക്കു​ക തു​ട​ങ്ങി​യ മാ​റ്റ​ങ്ങ​ളാ​ണ് പു​സ്ത​ക​ത്തി​ൽ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.


പു​തി​യ ക്ര​മ​മ​നു​സ​രി​ച്ച്, നാ​ക​പ്പെ​ട്ടി​ക്കു​ള്ളി​ലു​ള്ള ത​ടി​പ്പെ​ട്ടി​യി​ലാ​യി​രി​ക്കും ഭൗ​തി​ക​ശ​രീ​രം സൂ​ക്ഷി​ക്കു​ക. മാ​ര്‍​പാ​പ്പ​മാ​രു​ടെ മൃ​ത​സം​സ്കാ​ര ച​ട​ങ്ങു​ക​ൾ കൂ​ടു​ത​ൽ ല​ളി​ത​മാ​ക്കു​ക​യും വി​ശ്വാ​സ​ത്തെ കൂ​ടു​ത​ല്‍ പ്ര​ഘോ​ഷി​ക്കു​ന്ന​തി​നാ​യു​മാ​ണ് പു​സ്ത​കം ന​വീ​ക​രി​ച്ച​തെ​ന്ന് ആ​രാ​ധ​നാ​ക്ര​മ ച​ട​ങ്ങു​ക​ൾ​ക്കാ​യു​ള്ള വ​ത്തി​ക്കാ​നി​ലെ ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വം വ​ഹി​ക്കു​ന്ന ആ​ർ​ച്ച്ബി​ഷ​പ് ദി​യേ​ഗൊ റ​വേ​ല്ലി പ​റ​ഞ്ഞു.

2024 ഏ​പ്രി​ൽ 29ന് ​ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ അം​ഗീ​കാ​രം ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന്, പാ​പ്പ​മാ​രു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്കാ​യു​ള്ള പു​സ്ത​ക​ത്തി​ന്‍റെ ന​വീ​ക​രി​ച്ച പ​തി​പ്പ് പു​റ​ത്തി​റ​ക്കി​യ​ത്. ന​വം​ബ​ർ നാ​ലി​ന് ഇ​തി​ന്‍റെ പ്ര​ഥ​മ കോ​പ്പി ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യ്ക്കു കൈ​മാ​റി​യെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.