രാ​ഷ്‌​ട്രീ​യം മി​മി​ക്രി​യാ​യി മാ​റു​ന്നു: അ​ഡ്വ. ജ​യ​ശ​ങ്ക​ർ
Thursday, November 14, 2024 3:28 PM IST
ല​ണ്ട​ൻ: രാ​ഷ്‌​ട്രീ​യ​വും പൊ​തു​പ്ര​വ​ർ​ത്ത​ന​വും ഇ​ന്ന് വെ​റും മി​മി​ക്രി​യാ​യി മാ​റി​യ‌െ​ന്നും പൊ​തു​പ്ര​വ​ർ​ത്ത​നം നേ​താ​ക്ക​ന്മാ​ർ​ക്ക് പ​ണം സ​മ്പാ​ദ​ന​ത്തി​നു​ള്ള ഉ​പാ​ധി​യു​മാ​ണെ​ന്ന് രാ​ഷ്‌​ട്രീ​യ നി​രീ​ക്ഷ​ക​ൻ അ​ഡ്വ. എ. ​ജ​യ​ശ​ങ്ക​ർ.

ഞാ​യ​റാ​ഴ്ച ല​ണ്ട​നി​ലെ ഈ​സ്റ്റ് ഹാ​മി​ൽ ന​ട​ന്ന സം​വാ​ദ​ത്തി​ൽ രാ​ഷ്‌​ട്രീ​യ അ​ഡ്വ. എ. ​ജ​യ​ശ​ങ്ക​റോ​ടൊ​പ്പം കേം​ബ്രി​ജ് മേ​യ​റും അ​ഭി​ഭാ​ഷ​ക​നു​മാ​യ ബൈ​ജു തി​ട്ടാ​ല​യും പ​ങ്കെ​ടു​ത്തു. സം​വാ​ദ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രു​ടെ നി​ര​വ​ധി ചോ​ദ്യ​ങ്ങ​ൾ​ക്ക് അ​ഡ്വ. ജ​യ​ശ​ങ്ക​റും ബൈ​ജൂ തി​ട്ടാ​ല​യും ഉ​ത്ത​ര​ങ്ങ​ൾ ന​ൽ​കി.

ലോ​ക​ത്താ​ക​മാ​നം ഇ​ന്ന് സം​ഭ​വി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക വി​ഷ​യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് സം​വാ​ദം സം​ഘ​ടി​പ്പി​ച്ച​ത്. സ്വാ​ത​ന്ത്ര്യാ​ന​ന്ത​രം ഇ​ന്ത്യ​യെ ന​യി​ച്ച പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ ലാ​ൽ നെ​ഹ്റു​വി​നും ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ ശി​ൽ​പ്പി അം​ബേ​ദ്ക​റി​നും ഉ​ണ്ടാ​യി​രു​ന്ന ഇ​ച്ഛാ​ശ​ക്തി​യും ദീ​ർ​ഘ​വീ​ക്ഷ​ണ​വും തു​ട​ർ​ന്ന് ഇ​ന്ത്യ ഭ​രി​ച്ച രാ​ഷ്ട്രീ​യ നേ​താ​ക്ക​ന്മാ​ർ​ക്ക് ഇ​ല്ലാ​തെ വ​ന്ന​താ​ണ് ഇ​ന്ത്യ​ക്ക് സം​ഭ​വി​ച്ച അ​പ​ച​യ​ങ്ങ​ൾ​ക്കു മു​ഖ്യ കാ​ര​ണം എ​ന്ന് അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു.



രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക രം​ഗ​ങ്ങ​ളി​ൽ സം​ഭ​വി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന ഈ ​മൂ​ല്യ​ച്യു​തി സാ​ഹി​ത്യ രം​ഗ​ത്തും മ​ത​സാം​സ്കാ​രി​ക രം​ഗ​ത്തും വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തും നി​യ​മ വ്യ​വ​ഹാ​ര രം​ഗ​ങ്ങ​ളി​ലേ​ക്ക് പോ​ലും പ​ട​ർ​ന്നി​രി​ക്കു​ന്നു എ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഈ​സ്റ്റ് ഹാ​മി​ലെ ഗു​രു​മി​ഷ​ൻ ഹാ​ളി​ൽ ന​ട​ന്ന സം​വാ​ദ​ത്തി​ൽ നി​ര​വ​ധി പേ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. അ​ഡ്വ. ജ​യ​ശ​ങ്ക​ർ നി​യ​മ സ​ഹാ​യം ന​ൽ​കി നി​യ​മ കു​രു​ക്കി​ൽ നി​ന്ന് ജീ​വി​തം ര​ക്ഷ​പ്പെ​ടു​ത്തി​യ റ​സാ​ക്കും കു​ടും​ബ​വും മാ​ഞ്ച​സ്റ്റ​റി​ൽ നി​ന്ന് അ​ദ്ദേ​ഹ​ത്തെ കാ​ണാ​ൻ ല​ണ്ട​നി​ൽ എ​ത്തി​യി​രു​ന്നു.



ജ​യ്‌​സ​ൺ ജോ​ർ​ജ് ആ​യി​രു​ന്നു മീ​ഡി​യേ​റ്റ​ർ. ഗി​രി മാ​ധ​വ​ൻ, ടോ​ണി ചെ​റി​യാ​ൻ, അ​ബ്ര​ഹാം പൊ​ന്നും​പു​ര​യി​ടം, ഡോ. ​ജോ​ഷി, ന​ജീ​ബ്, ഏ​ബ്ര​ഹാം വാ​ഴൂ​ർ, ഷീ​ന ജ​യ്‌​സ​ൺ, ഡെ​ൽ​ബെ​ർ​ട്ട് മാ​ണി, തോ​മ​സ് പു​ളി​ക്ക​ൻ, ഷാ​ജ​ൻ ജോ​സ​ഫ്, രാ​ജേ​ഷ് ക​രു​ണാ​ക​ര​ൻ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ല​ണ്ട​ൻ മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി ആ​ണ് സം​വാ​ദം സം​ഘ​ടി​പ്പി​ച്ച​ത്.