കാർലോ അക്കുത്തിസ് വിശുദ്ധപദവിയിലേക്ക്
Thursday, November 21, 2024 10:46 AM IST
വ​ത്തി​ക്കാ​ൻ സി​റ്റി: കം​പ്യൂ​ട്ട​ർ വൈ​ദ​ഗ്ധ്യം വി​ശ്വാ​സ​പ്ര​ഘോ​ഷ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച ഇ​റ്റാ​ലി​യ​ൻ ബാ​ല​ൻ കാ​ർ​ലോ അ​ക്കു​ത്തി​സി​നെ (15) വി​ശു​ദ്ധ​നാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ തീ​രു​മാ​നി​ച്ചു.

അ​ടു​ത്ത​വ​ർ​ഷം ഏ​പ്രി​ൽ 25നും 27​നും ഇ​ട​യി​ലാ​യി​രി​ക്കും നാ​മ​ക​ര​ണ​ച്ച​ട​ങ്ങു​ക​ളെ​ന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ബുധനാഴ്ച പ്ര​തി​വാ​ര പൊ​തു​ദ​ർ​ശ​ന പ​രി​പാ​ടി​ക്കി​ടെ അ​റി​യി​ച്ചു.

പാ​വ​പ്പെ​ട്ട​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​നി​ടെ 24-ാം വ​യ​സി​ൽ പോ​ളി​യോ ബാ​ധി​ച്ചു മ​രി​ച്ച ഇ​റ്റാ​ലി​യ​ൻ യു​വാ​വ് പി​യ​ർ​ജോ​ർ​ജോ ഫ്ര​സാ​ത്തി​യെ (1901-1925) ജൂ​ലൈ 28നും ​ഓ​ഗ​സ്റ്റി​നു മൂ​ന്നി​നും ഇ​ട​യി​ൽ വി​ശു​ദ്ധ​നാ​യി നാ​മ​ക​ര​ണം ചെ​യ്യും.

മി​ല്ലേ​നി​യ​ൽ ത​ല​മു​റ​യി​ൽ​നി​ന്നു വി​ശു​ദ്ധ​പ​ദ​വി​യി​ലേ​ക്ക് ഉ​യ​രു​ന്ന ആ​ദ്യ​യാ​ളാ​ണ് കാ​ർ​ലോ അ​ക്കു​ത്തി​സ്. 1991 മേ​യ് മൂ​ന്നി​ന് സ​ന്പ​ന്ന ഇ​റ്റാ​ലി​യ​ൻ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​യി ല​ണ്ട​നി​ൽ ജ​നി​ച്ച കാ​ർ​ലോ 2006 ഒ​ക്‌​ടോ​ബ​ർ 12ന് ​ഇ​റ്റ​ലി​യി​ലെ മോ​ൻ​സ​യി​ൽ ര​ക്താ​ർ​ബു​ദം ബാ​ധി​ച്ചു മ​രി​ക്കു​ക​യാ​യി​രു​ന്നു.


കം​പ്യൂ​ട്ട​ർ പ്രോ​ഗ്രാ​മിം​ഗും വീ​ഡി​യോ ഗെ​യി​മിം​ഗും ഏ​റെ ഇ​ഷ്ട​പ്പെ​ട്ടി​രു​ന്ന ബാ​ല​ൻ ദി​വ്യ​കാ​രു​ണ്യ​ത്തെ സ്വ​ർ​ഗ​ത്തി​ലേ​ക്കു​ള്ള പാ​ത​യാ​യി ക​രു​തി.

പ​തി​നാ​ലാം വ​യ​സി​ൽ ദി​വ്യ​കാ​രു​ണ്യ അ​ദ്ഭു​ത​ങ്ങ​ളും പ​രി​ശു​ദ്ധ ക​ന്യാ​മാ​താ​വി​ന്‍റെ പ്ര​ത്യ​ക്ഷ​പ്പെ​ട​ലു​ക​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന വെ​ബ്സൈ​റ്റ് ത​യാ​റാ​ക്കി. 2020ൽ ​ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ കാ​ർ​ലോ​യെ വാ​ഴ്ത്ത​പ്പെ​ട്ട​വ​രു​ടെ ഗ​ണ​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തി​യി​രു​ന്നു.