ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ക്രി​സ്മ​സ് ക​രോ​ൾ ഗാ​ന മ​ത്സ​രം "ക​ൻ​ദി​ഷ്' ഡി​സം​ബ​ർ ഏ​ഴി​ന് ലെ​സ്റ്റ​റി​ൽ
Tuesday, November 19, 2024 11:42 AM IST
ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ
ബി​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത ക​മ്മീ​ഷ​ൻ ഫോ​ർ ച​ർ​ച്ച് ക്വ​യ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ക്രി​സ്മ​സ് ക​രോ​ൾ ഗാ​ന മ​ത്സ​രം "ക​ൻ​ദി​ഷ്' ഡി​സം​ബ​ർ ഏ​ഴി​ന് ലെ​സ്റ്റ​ർ മ​ദ​ർ ഓ​ഫ് ഗോ​ഡ് ദേ​വാ​ല​യ പാ​രി​ഷ് ഹാ​ളി​ൽ ന​ട​ക്കും.

രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക/ മി​ഷ​ൻ/ പ്രൊ​പ്പോ​സ​ഡ്‌ മി​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള ഗാ​യ​ക സം​ഘ​ങ്ങ​ൾ​ക്കാ​യി ന​ട​ക്കു​ന്ന ഈ ​മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ര​ജി​സ്റ്റ​ർ ചെ​യ്യു​വാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഈ ​മാ​സം 30നാ​ണ് .

മുൻ വ​ർ​ഷ​ങ്ങ​ളി​ലേ​തു പോ​ലെ ത​ന്നെ കാ​ഷ് പ്രൈ​സ് ഉ​ൾ​പ്പ​ടെ ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്ന ടീ​മു​ക​ൾ​ക്ക് ല​ഭി​ക്കും. രാ​വി​ലെ 11ന് ആ​രം​ഭി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ വൈ​കു​ന്നേ​രം ആ​റിന് തീ​രു​ന്ന രീ​തി​യി​ൽ ആ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.


വി​ജ​യി​ക​ളാ​കു​ന്ന​വ​ർ​ക്ക് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ക​മ്മീ​ഷ​ൻ ഫോ​ർ ച​ർ​ച്ച് ക്വ​യ​ർ ചെ​യ​ർ​മാ​ൻ റവ. ഫാ. ​പ്ര​ജി​ൽ പ​ണ്ടാ​ര​പ്പ​റ​മ്പി​ൽ - 074241 65013, ജോ​മോ​ൻ മാ​മ്മൂ​ട്ടി​ൽ - 079304 31445.