മൂ​ന്നാം ലോ​ക​മ​ഹാ​യു​ദ്ധം അ​ടു​ത്തെ​ത്തി! മു​ന്ന​റി​യി​പ്പു​മാ​യി യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ
Wednesday, November 20, 2024 12:34 PM IST
ല​ണ്ട​ൻ: ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം അ​യ​വി​ല്ലാ​തെ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മൂ​ന്നാം ലോ​ക മ​ഹാ​യു​ദ്ധ​ത്തി​നു​ള്ള സാ​ധ്യ​ത​യും ആ​ണ​വാ​യു​ധം പ്ര​യോ​ഗി​ക്കാ​നു​ള്ള സാ​ധ്യ​ത​യും ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ലെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ.

സ്വീ​ഡ​ൻ, നോ​ർ​വെ, ഡെ​ൻ​മാ​ർ​ക്ക്, ഫി​ൻ​ലാ​ൻ​ഡ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളാ​ണ് ജ​ന​ങ്ങ​ൾ​ക്കു മു​ന്ന​റി​യി​പ്പു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ആ​ഗോ​ള​ത​ല​ത്തി​ൽ യു​ദ്ധ​ഭീ​ഷ​ണി നി​ല​നി​ൽ​ക്ക​വേ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളോ​ട് സു​ര​ക്ഷി​ത​മാ​യ ഇ​ടം ക​ണ്ടെ​ത്ത​ണ​മെ​ന്നു ല​ഘു​ലേ​ഖ​ക​ളി​ലൂ​ടെ സ്വീ​ഡ​ൻ അ​റി​യി​ച്ചു.


യു​ദ്ധം ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ടു​ന്ന​തി​നാ​യി ഒ​രാ​ഴ്ച​ത്തേ​ക്ക് ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ ക​രു​ത​ണ​മെ​ന്നാ​ണ് നോ​ർ​വെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഡെ​ൻ​മാ​ർ​ക്ക് ഇ​തി​നോ​ട​കം​ത​ന്നെ പൗ​ര​ന്മാ​ർ​ക്ക് റേ​ഷ​ൻ, വെ​ള്ളം, മ​രു​ന്നു​ക​ൾ എ​ന്നി​വ സം​ഭ​രി​ക്കാ​ൻ ഇ​മെ​യി​ലു​ക​ൾ അ​യ​ച്ചി​ട്ടു​ണ്ട്.

പ്ര​തി​സ​ന്ധി​ക​ളെ നേ​രി​ടാ​ൻ ത​യാ​റെ​ടു​ക്ക​ണ​മെ​ന്നാ​ണു ഫി​ൻ​ല​ൻ​ഡി​ന്‍റെ മു​ന്ന​റി​യി​പ്പ്. പ​ല നാ​റ്റോ രാ​ജ്യ​ങ്ങ​ളും ത​ങ്ങ​ളു​ടെ പൗ​ര​ന്മാ​രോ​ട് യു​ദ്ധ​ത്തി​ന് ത​യാ​റാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.