ആലപ്പുഴ: സഞ്ചാര സാഹിത്യകാരൻ കാരൂർ സോമന്റെ പുസ്തകമായ "കാറ്റിൽ പറക്കുന്ന പന്തുകൾ' സ്പെയിൻ യാത്രാവിവരണം നിയമസഭാ സ്പീക്കർ എ.എൻ.ഷംസീറിന് സമ്മാനിച്ചു.
മാവേലിക്കര എംഎൽഎ എം.എസ്.അരുൺകുമാറിന്റെ വികസന ഫണ്ടിൽ നിന്ന് മൂന്ന് ലക്ഷം രൂപ ചെലവഴിച്ച് നിയോജക മണ്ഡലത്തിലെ ലൈബ്രറികൾക്കുള്ള പുസ്തക വിതരണ ചടങ്ങിൽ വച്ചാണ് കാരൂർ സോമനിൽ നിന്ന് സ്പീക്കർ പുസ്തകം സ്വീകരിച്ചത്.
പ്രശസ്ത സാഹിത്യകാരൻ സി.രാധാകൃഷ്ണൻ അവതാരികയെഴുതി പ്രഭാത് ബുക്സ്, കെ.പി. ഇന്റർനാഷണൽ പബ്ലിക്കേഷൻ (ആമസോൺ) പ്രസിദ്ധീകരിച്ച "കാറ്റിൽ പറക്കുന്ന പന്തുകൾ' ചരിത്രവും രാഷ്ട്രീയവും ഭൂമിശാസ്ത്രവും ഉൾപ്പെടെ സ്പെയിനിനെ സംബന്ധിച്ച ഒട്ടേറെ കാര്യങ്ങൾ വെളിവാക്കുന്ന യാത്രാവിവരണമാണ്.