ഓ​ശാ​ന ആ​ല്‍​ബം "സീ​യോ​ന്‍ രാ​ജ​ന്‍' ശ​നി​യാ​ഴ്ച റി​ലീ​സ് ചെ​യ്യും
Saturday, April 12, 2025 11:52 AM IST
ബെ​ര്‍​ലി​ന്‍: 1988 മു​ത​ല്‍ ക്രി​സ്തീ​യ ഭ​ക്തി​ഗാ​ന മേ​ഖ​ല​യി​ല്‍ ത​ന​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച കു​മ്പി​ള്‍ ക്രി​യേ​ഷ​ന്‍​സ് ഇ​ത്ത​വ​ണ​യും ഹോ​ളി വീ​ക്കി​ന്‍റെ തു​ട​ക്ക​മാ​യ ഓ​ശാ​ന ഞാ​യ​ര്‍ ആ​ത്മീ​യ​മ​യ​മാ​ക്കാ​ന്‍ ഹൃ​ദ്യ​മാ​യ ഒ​രു ഓ​ശാ​ന ഗീ​ത​വു​മാ​യി ആ​സ്വാ​ദ​ക​രി​ലെ​ത്തു​ന്നു.

1999, 2003, 2015, 2022 വ​ര്‍​ഷ​ങ്ങ​ളി​ലെ സൂ​പ്പ​ര്‍ ഹി​റ്റ് ഈ​സ്റ്റ​ര്‍ ആ​ല്‍​ബ​ങ്ങ​ള്‍​ക്കു ശേ​ഷം 2025ല്‍ ​കു​മ്പി​ള്‍ ക്രി​യേ​ഷ​ന്‍​ഷ​ന്‍​സ് പ്ര​വാ​സി​ഓ​ണ്‍​ലൈ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ആ​ല്‍​ബം അ​ണി​യി​ച്ചൊ​രു​ക്കു​ന്ന​ത്.

ഹി​റ്റ് ഗാ​ന​ങ്ങ​ളു​ടെ മെ​ല​ഡി രാ​ജ​നാ​യ ലി​ബി​ന്‍ സ്ക​റി​യ​യു​ടെ ആ​ലാ​പ​ന​ത്തി​ല്‍ ബ്രൂ​ക്ക്സ് വ​ര്‍​ഗീ​സിന്‍റെ (ജ​ര്‍​മ​നി) ദി​വ്യ​സം​ഗീ​ത​ത്തി​ല്‍ യൂ​റോ​പ്പി​ലെ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ ജോ​സ് കു​മ്പി​ളു​വേ​ലി​യു​ടെ ര​ച​നാ മി​ക​വി​ല്‍ സീ​യോ​ന്‍ രാ​ജ​ന്‍ ​ശ​നി​യാ​ഴ്ച കു​മ്പി​ള്‍ ക്രി​യേ​ഷ​ന്‍​സി​ന്‍റെ യുട്യൂ​ബി​ലൂ​ടെ റി​ലീ​സ് ചെ​യ്യും.


അ​ബി​ന്‍ ജെ.​ സാം ആ​ണ് ഓ​ര്‍​ക്ക​സ്ട്രേ​ഷ​ന്‍ നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ഫ്ലൂ​ട്ട് ലൈ​വ് വാ​യി​ച്ചി​രി​യ്ക്കു​ന്ന​ത് ഓ​ട​ക്കു​ഴ​ല്‍ വാ​ദ​ക​ന്‍ ജോ​സി ആ​ല​പ്പു​ഴ​യാ​ണ്.​ ആ​ല്‍​ബം കോ​ഓ​ര്‍​ഡി​നേ​റ്റ് ചെ​യ്തി​രി​യ്ക്കു​ന്ന​ത് സം​ഗീ​ത​സം​വി​ധാ​യ​ക​ന്‍ ഷാ​ന്‍റി ആ​ന്‍റ​ണി അ​ങ്ക​മാ​ലി​യാ​ണ്.

കൊ​ച്ചി മെ​ട്രോ സ്റ്റുഡി​യോ​യി​ല്‍ ഷി​യാ​സ് മ​നോ​ലി​ല്‍ ആ​ണ് സോം​ഗ് ഡി​സൈ​ന്‍ ചെ​യ്തി​രി​യ്ക്കു​ന്ന​ത്.

ലിങ്ക്: https://www.youtube.com/@KUMPILCREATIONS