ന്യൂ​യോ​ർ​ക്ക്: ബാ​ങ്കോ​ക്കി​ൽ ന​ട​ക്കു​ന്ന വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ലി​ന്‍റെ പ​തി​നാ​ലാ​മ​ത് ദ്വി​വ​ത്സ​ര സ​മ്മേ​ള​ന​ത്തി​ന്‍റെ സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​നാ​യി ഡോ. ​ബാ​ബു സ്റ്റീ​ഫ​നെ (യു​എ​സ്എ) തി​ര​ഞ്ഞെ​ടു​ത്തു. ഫൊ​ക്കാ​ന​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റാ​യ ബാ​ബു സ്റ്റീ​ഫ​ൻ ഇ​പ്പോ​ൾ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ ബി​സി​ന​സ് ഫോ​റം ചെ​യ​ർ​മാ​നാ​ണ്. ജൂ​ലൈ 25 മു​ത​ൽ മൂ​ന്ന് ദി​വ​സ​മാ​ണ് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ലി​ന്‍റെ പ​തി​നാ​ലാ​മ​ത് ദ്വി​വ​ത്സ​ര സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്.

1995ൽ ​ന്യൂജേ​​ഴ്സി​യി​ൽ ടി. ​എ​ൻ. ശേ​ഷ​ൻ, കെ. ​പി. പി. ​ന​മ്പ്യാ​ർ, ഡോ. ​ബാ​ബു പോ​ൾ, ഡോ. ​ടി. ജി. ​എ​സ്. സു​ദ​ർ​ശ​ൻ തു​ട​ങ്ങി​യ​വ​ർ ആ​രം​ഭി​ച്ച ഈ ​ആ​ഗോ​ള പ്ര​സ്ഥാ​നം ഇ​ന്ന് അ​മ്പ​തി​ലേ​റെ രാ​ജ്യ​ങ്ങ​ളി​ൽ ശാ​ഖ​ക​ൾ ഉ​ള്ള പ്ര​സ്ഥാ​ന​മാ​ണ്.


വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ചെ​യ​ര്‍​പേ​ഴ്സ​ൻ ത​ങ്ക​മ​ണി ദി​വാ​ക​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് തോ​മ​സ് മോ​ട്ട​ക്ക​ൽ, സെ​ക്ര​ട്ട​റി ജ​ന​റ​ൽ ദി​നേ​ശ് നാ​യ​ർ, ട്ര​ഷ​റ​ർ ഷാ​ജി എം. ​മാ​ത്യു, വൈ​സ് പ്ര​സി​ഡ​ന്‍റ് (അ​ഡ്മി​ൻ) ജെ​യിം​സ് കൂ​ട​ൽ (യു​എ​സ്എ), സെ​ക്ര​ട്ട​റി​മാ​രാ​യ സ​ണ്ണി വെ​ളി​യ​ത്ത്, കെ. ​വി​ജ​യ​ച​ന്ദ്ര​ൻ, ഡോ. ​ത​ങ്കം അ​ര​വി​ന്ദ്, ഡോ. ​ഷി​ബു സാ​മൂ​വേ​ൽ, ബ്ലെ​സ്‌​സ​ൻ മ​ണ്ണി​ൽ തു​ട​ങ്ങി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ൾ ചേ​ർ​ന്നാ​ണ് ഭാ​ര​വാ​ഹി​ക​ളെ തെര​ഞ്ഞെ​ടു​ത്ത​ത്.​ മു​പ്പ​താം വ​ർ​ഷ​ത്തേ​ക്ക് ക​ട​ക്കു​ന്ന സം​ഘ​ട​ന​യു​ടെ ആ​ഗോ​ള സ​മ്മേ​ള​നം വി​പു​ല​മാ​യ രീ​തി​യി​ൽ ന​ട​ത്താ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

.