ന്യൂ​യോ​ർ​ക്ക്: ആ​ഗോ​ള​ത​ല​ത്തി​ൽ വ​ലി​യ ആ​ശ​ങ്ക​യാ​യി ചൈ​ന​യി​ൽ പ​ട​ർ​ന്ന ഹ്യൂ​മ​ൻ മെ​റ്റാ​ന്യൂ​മോ വൈ​റ​സു​മാ​യി (എ​ച്ച്എം​പി​വി) ബ​ന്ധ​പ്പെ​ട്ട് ആ​ശ്വാ​സ​പ്ര​തി​ക​ര​ണ​വു​മാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന രം​ഗ​ത്ത്.

ചൈ​ന​യി​ലെ രോ​ഗ​വ്യാ​പ​നം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ൽ അ​സ്വാ​ഭാ​വി​ക രോ​ഗ​പ​ക​ർ​ച്ച ഇ​ല്ലെ​ന്നു ലോ​കാ​രോ​ഗ്യ സം​ഘ​ട​ന പ്ര​തി​നി​ധി മാ​ർ​ഗ​ര​റ്റ് ഹാ​രി​സ് വ്യ​ക്ത​മാ​ക്കി. വൈ​റ​സ് പു​തി​യ​ത​ല്ലെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ആ​വ​ർ​ത്തി​ച്ചു.


ചൈ​ന​യി​ലെ രോ​ഗ വ്യാ​പ​നം ശൈ​ത്യ കാ​ല​ത്ത് സ്വാ​ഭാ​വി​ക​മാ​യി ഉ​ണ്ടാ​കു​ന്ന​താ​ണെ​ന്നും വ​ലി​യ ആ​ശ​ങ്ക​യു​ടെ കാ​ര്യ​മി​ല്ലെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന പ്ര​തി​നി​ധി വ്യ​ക്ത​മാ​ക്കി.