ന്യൂ​ജ​ഴ്‌​സി: ഡ​ബ്ല്യു​എം​സി അ​മേ​രി​ക്ക റീ​ജി​യ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പി.​ടി. തോ​മ​സ് ന​യി​ക്കു​ന്ന സെ​മി​നാ​ർ ഇ​ന്ന് സൂം ​പ്ലാ​റ്റ്ഫോ​മി​ലൂ‌​ടെ രാ​ത്രി എ​ട്ടി​ന് ന​ട​ക്കും. വി​ദേ​ശ ഫ​ണ്ട് ഇ​ട​പാ​ട്, യു​എ​സ്എ​യ്ക്ക് പു​റ​ത്തു​ള്ള വ​സ്തു​വി​ല്പ​ന, ടാ​ക്സ്, ബെ​നി​ഫി​ഷ്യ​ൽ ഓ​ണ​ർ​ഷി​പ്പ് ഇ​ൻ​ഫോ​ർ​മേ​ഷ​ൻ റി​പ്പോ​ർ​ട്ട് എ​ന്നീ വി​ഷ​യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് സെ​മി​നാ​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്

പി.​ടി. തോ​മ​സ് ന​യി​ക്കു​ന്ന ഈ ​പ്രോ​ഗ്രാ​മി​ൽ ചോ​ദ്യ ഉ​ത്ത​ര​ത്തി​നു​ള്ള അ​വ​സ​ര​വും ഉ​ണ്ടാ​യി​രി​ക്കും. ഡ​ബ്ല്യു​എം​സി അ​മേ​രി​ക്ക റീ​ജി​യ​ൺ ചെ​യ​ർ​മാ​ൻ ജേ​ക്ക​ബ് കു​ട​ശ​നാ​ട്‌, പ്ര​സി​ഡ​ന്‍റ് ജി​നേ​ഷ് ത​മ്പി, സെ​ക്ര​ട്ട​റി സി​ജു ജോ​ൺ, ട്ര​ഷ​റ​ർ തോ​മ​സ് ചെ​ല്ലേ​ത്, വി​പി അ​ഡ്മി​ൻ ബൈ​ജു​ലാ​ൽ ഗോ​പി​നാ​ഥ​നാ​നോ​ടൊ​പ്പം മ​റ്റു എ​ക്സി​ക്യൂ​ട്ടീ​വ്, ഫോ​റം പ്ര​തി​നി​ധി​ക​ളാ​ണ് പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്


പ്രോ​ഗ്രാ​മി​ന് ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ജോ​ണി കു​രു​വി​ള, പ്ര​സി​ഡ​ന്‍റ് തോ​മ​സ് മൊ​ട്ട​ക്ക​ൽ എ​ന്നി​വ​ർ വി​ജ​യാ​ശം​സ​ക​ൾ നേ​ർ​ന്നു. ഡ​ബ്ല്യു​എം​സി അ​മേ​രി​ക്ക റീ​ജി​യ​ൺ വ​നി​താ ഫോ​റം പ്ര​സി​ഡ​ന്‍റ് സ​രൂ​പ അ​നി​ൽ സെ​മി​നാ​റി​ൽ എം​സി​യാ​കും.

പ്ര​വാ​സി സ​മൂ​ഹ​ത്തി​നു ഉ​പ​കാ​ര​പ്ര​ദ​മാ​യ ഇ​ത്ത​രം വി​ജ്ഞാ​ന​പ്ര​ദ​മാ​യ പ​രി​പാ​ടി​ക​ൾ സം​ഘ​ട​ന സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് പ്ര​സി​ഡ​ന്‍റ് ജി​നേ​ഷ് ത​മ്പി പ​റ​ഞ്ഞു.