ഹൂ​സ്റ്റ​ണ്‍: ഒ​രു​മ​യു​ടെ സ​ന്തോ​ഷം പ​ങ്കി​ട്ട് ഹൂ​സ്റ്റ​ണ്‍ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന കോ​ട്ട​യം ക്ല​ബ് ഫാ​മി​ലി നൈ​റ്റ് ആ​ഘോ​ഷി​ച്ചു. സ്റ്റാ​ഫോ​ര്‍​ഡി​ലെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഗ്രേ​റ്റ​ര്‍ ഹൂ​സ്റ്റ​ന്‍റെ (മാ​ഗ്) ആ​സ്ഥാ​ന​ത്ത് ന​വം​ബ​ർ 17 നു ​ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ന​ട​ന്ന പ​രി​പാ​ടി​ക​ള്‍ സ്റ്റ​ഫോ​ര്‍​ഡ് സി​റ്റി മേ​യ​ര്‍ കെ​ന്‍ മാ​ത്യു നി​ല​വി​ള​ക്ക് കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. തെ​രേ​സ ജെ​യിം​സി​ന്‍റെ ഈ​ശ്വ​ര പ്രാ​ര്‍​ഥ​ന​യോ​ടെ ആ​രം​ഭി​ച്ച ഫാ​മി​ലി നൈ​റ്റി​ല്‍ കോ​ട്ട​യം ക്ല​ബ് പ്ര​സി​ഡ​ന്‍റെ സു​ഗു ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​മോ​ന്‍ ഇ​ട​യാ​ടി സ്വാ​ഗ​ത​മാ​ശം​സി​ച്ചു.

അ​മേ​രി​ക്ക​യി​ല്‍ ജീ​വി​ക്കു​മ്പോ​ഴും ജ​ന്‍​മനാ​ടി​നെ​യും കേ​ര​ള സം​സ്കാ​ര​ത്തെ​യും നെ​ഞ്ചോ​ടു ചേ​ര്‍​ത്ത് വ​യ്ക്കു​ക​യും ന​മ്മു​ടെ പൈ​തൃ​കം പു​തു​ത​ല​മു​റ​യ്ക്ക് പ​ക​ര്‍​ന്ന് ന​ല്‍​കു​ക​യും ചെ​യ്യു​ന്ന​തി​ന്‍റെ ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​ണ് കോ​ട്ട​യം ക്ല​ബി​ന്‍റെ ഈ ​കൂ​ട്ടാ​യ്മ​യെ​ന്ന് മേ​യ​ര്‍ കെ​ന്‍ മാ​ത്യു പ​റ​ഞ്ഞു. മാ​ത്ര​മ​ല്ല, കോ​ട്ട​യം ക്ല​ബി​ന്‍റെ ത്വ​രി​ത വ​ള​ര്‍​ച്ച​യാ​ണ് ഈ ​വ​ന്‍ ജ​ന​പ​ങ്കാ​ളി​ത്തം സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കോ​ട്ട​യം ക്ല​ബി​ന്‍റെ പ്ര​ഥ​മ പ്ര​സി​ഡ​ന്‍റ് തോ​മ​സ് കെ ​വ​ര്‍​ഗീ​സ് ക്ല​ബി​ന്‍റെ ആ​രം​ഭ​വും അ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​വും വി​വ​രി​ച്ചു. പ്ര​മു​ഖ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നും കോ​ള​മി​സ്റ്റു​മാ​യ ബ്ല​സ​ന്‍ ഹൂ​സ്റ്റ​ണ്‍, ക്ല​ബി​ന്‍റെ മു​ന്‍ പ്ര​സി​ഡ​ന്‍റ് റാ​ണി വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു. തു​ട​ര്‍​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ള്‍ സ്റ്റേ​ജി​ല്‍ അ​ര​ങ്ങേ​റി.


തെ​രേ​സ ജെ​യിം​സ്, വേ​ണു​നാ​ഥ് മ​നോ​ജ്, ജെ​യ്സി ജേ​ക്ക​ബ് എ​ന്നി​വ​രു​ടെ ഗാ​ന​മേ​ള​യും ജോ​ഹ​ന അ​ജി​യു​ടെ നൃ​ത്ത​വും ഹ​ര്‍​ഷ ഷി​ബു, ആ​ന്‍ ഫി​ലി​പ്പ്, അ​ബ്സ സാം, ​ആ​ഞ്ജ​ലീ​ന ജോ​സ​ഫ്, ആ​ഷ്ലി എ​ബ്ര​ഹാം, ഡാ​നി​യ ഷി​ബു, ഫെ​ബ ഹെ​നി, ജോ​ഫി​ന ജോ​യി, ജ്യോ​ത്സാ​ന ജോ​യി ടീ​മി​ന്‍റെ ഗ്രൂ​പ്പ് ഡാ​ന്‍​സും ആ​ക​ര്‍​ഷ​ക​മാ​യി.

ബി​ജു ശി​വ​ന്‍, ല​തീ​ഷ് കൃ​ഷ്ണ​ന്‍, ബി​ജോ​യ് തോ​മ​സ്, ജെ​യിം​സ് സേ​വ്യ​ര്‍, ഷെ​ന്‍​സ​ണ്‍ ജോ​ണ്‍, ഷൈ​നി സെ​ബാ​സ്റ്റി​യ​ന്‍, ജെ​യേ​ഷ് ജോ​സ്, ടീ​മി​ന്‍റെ കോ​മ​ഡി ഡാ​ന്‍​സും മോ​ന്‍​സി കു​ര്യ​ന്‍, സു​ഗു ടീ​മി​ന്റെ മി​മി​ക്രി​യും സ്പോ​ട്ട് ഡ​ബിംഗും പാ​മി​ലി നൈ​റ്റി​ന്‍റെ ഹൈ​ലൈ​റ്റു​ക​ളാ​യി​രു​ന്നു.

സെ​ക്ര​ട്ട​റി ഷി​ബു കെ ​മാ​ണി​യു​ടെ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. പ്രോ​ഗ്രാം കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ ബി​ജു ശി​വ​ന്‍, ആ​ന്‍​ഡ്രൂ​സ് ജേ​ക്ക​ബ് എ​ന്നി​വ​ര്‍ ഫാ​മി​ലി നൈ​റ്റി​ന് നേ​തൃ​ത്വം ന​ല്‍​കി. ഡോ. ​റെ​യ്ന സു​നി​ല്‍ ആ​യി​രു​ന്നു എം​സി. വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഡി​ന്ന​റോ​ടെ പ​രി​പാ​ടി​ക​ള്‍​ക്ക് ശു​ഭ​പ​ര്യ​വ​സാ​ന​മാ​യി.