നിമ്മീ റോസ് ദാസിന്റെ "ഭരതം ഡാൻസ് അക്കാദമി’ വയനാട് പ്രകൃതി ദുരന്ത സമാശ്വാസ തുക കൈമാറി
പി.ഡി. ജോർജ് നടവയൽ
Friday, December 13, 2024 7:07 AM IST
ഫിലഡൽഫിയ: "ഭരതം ഡാൻസ് അക്കാദമി’യുടെ രജതജൂബിലിയാഘോഷത്തിൽ സമാഹരിച്ച വയനാട് പ്രകൃതിദുരന്ത സമാശ്വാസത്തുക ഓർമ ഇന്റർനാഷനലിലൂടെ കൈമാറി. ’നൃത്തവർഷിണി’ പുരസ്കാര ജേതാവ് നിമ്മീ റോസ് ദാസാണ് , ന്ധഭരതം ഡാൻസ് അക്കാദമി’യിലെ അധ്യാപിക.
.ജോസ് ആറ്റുപുറം (ചെയർമാൻ), ജോർജ് നടവയൽ (പ്രസിഡന്റ്), റോഷിൻ പ്ലാമൂട്ടിൽ (ട്രഷറർ), ജോസ് തോമസ് (ടാലന്റ് പ്രമോഷൻ ഫോറം ചെയർ), സജി സെബാസ്റ്റ്യൻ (ഫിനാൻസ് ഓഫിസർ), സെബിൻ സ്റ്റീഫൻ (ഫിലഡൽഫിയാ ചാപ്റ്റർ ജോയിന്റ് സെക്രട്ടറി), ആലീസ് ജോസ്, സ്വപ്നാ സജി എന്നിവർ സംസാരിച്ചു.
പ്രകൃതി ദുരന്ത ബാധിതർക്ക് സഹായം നൽകുന്നതിനുള്ള ഭരതം ഡാൻസ് അക്കാദമിയുടെ ജീവകാരുണ്യ നിലപാടിനെയും അവരുടെ പ്രവർത്തനങ്ങളെയും അഭിനന്ദിക്കുന്നതായി ഓർമ ഇന്റർനാഷനൽ ഇന്ത്യാ പ്രൊവിൻസ് പ്രസിഡന്റ് കെ ജെ ജോസഫും സെക്രട്ടറി ഷീജാ കെ.പിയും പ്രവർത്തകരും വിഡിയോ കോൺഫറൻസിലൂടെ അറിയിച്ചു.