മേരി കുര്യൻ ന്യൂയോർക്കിൽ അന്തരിച്ചു
Monday, December 16, 2024 4:20 PM IST
ന്യൂയോർക്ക്: ഗ്ലെൻ ഓസിൽ മേരി കുര്യൻ (റാണി - 66) അന്തരിച്ചു. അവിവാഹിതയായ റാണി ഇന്ത്യ കാത്തലിക് അസോസിയേഷൻ മുൻ പ്രസിഡന്റ് വി.ജെ. കുര്യന്റെ മരുമകളാണ്.
വൃക്ക സംബന്ധമായ അസുഖമായി ചികിത്സയിലായിരുന്നു. ജാൻസിയിൽ (ഉത്തർപ്രദേശ്) ജനിച്ചു അമേരിക്കയിൽ കുടിയേറുന്നതിനു മുൻപ് മുംബെെയിൽ അഭിഭാഷകയായിരുന്നു പരേത.
ന്യൂയോർക്കിൽ ഒരു ചെറുകിട ബിസിനസ് നടത്തി ജീവിതം നയിച്ച ഇവർ ബന്ധുക്കളുടെയും വളരെയധികം സുഹൃത്തുക്കളുടെയും സാമൂഹികവലയത്തിൽ സജീവമായിരുന്നു.
വെള്ളിയാഴ്ച ന്യൂ ഹൈഡ് പാർക്കിലെ പാർക്ക് ഫ്യൂണറൽ ചാപ്പലിൽ (2175 ജെറിക്കോ ടേൺപൈക്ക്, ന്യൂ ഹൈഡ് പാർക്ക്, ന്യൂയോർക്ക് 11040) വൈകുന്നേരം ആറു മുതൽ ഒന്പത് വരെ സംസ്കാര ശുശ്രൂഷയും ശനിയാഴ്ച ഔർ ലേഡി ഓഫ് ദ സ്നോസ് റോമൻ കാത്തലിക് പള്ളിയിൽ സംസ്കാരവും നടക്കും.