ഹൂ​സ്റ്റ​ൺ: സ്റ്റാ​ർ​സ് ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ (എ​സ്ഒ​എ​ച്ച്) പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി​യും ക്രി​ക്ക​റ്റ് ടീം ​ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു. ‌

പ്ര​സി​ഡ​ന്‍റാ​യി വി​ന​യ​ൻ മാ​ത്യു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ബി​ജേ​ഷ് ജോ​ൺ സെ​ക്ര​ട്ട​റി, അ​രു​ണ്‍ ജോ​സ് ട്ര​ഷ​റ​ർ, ശ്രീ​ജി​ത് പ​റ​മ്പി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്നി​വ​ർ പ്ര​ധാ​ന സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി മി​ഖാ​യേ​ൽ ജോ​യ്, സു​ബി​ൻ മാ​രെ​ട്ട്, ജോ​ബി ചെ​റി​യാ​ൻ, പ്രേം​ദാ​സ് മാ​മ​ഴി​യി​ൽ, ബ​ർ​ഫി​ൻ ബാ​ബു എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി.


2025ലെ ക്രി​ക്ക​റ്റ് ടീം ​ഭാ​ര​വാ​ഹി​ക​ൾ: ക്യാ​പ്റ്റ​ൻ: മി​ഖാ​യേ​ൽ ജോ​യ്. വൈ​സ് ക്യാ​പ്റ്റ​ന്മാ​ർ: 1. ബി​ജേ​ഷ് ജോ​ൺ, 2. ജോ​ഹു​ൾ കു​റു​പ്പ്, 3. ശ്രീ​ജി​ത് പ​റ​മ്പി​ൽ.

2024-ൽ ​മി​ഖാ​യേ​ൽ ജോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഒ​എ​ച്ച്, ഹൂസ്റ്റ​ൺ ക്രി​ക്ക​റ്റ് ലീ​ഗും മാഗ് ചാ​മ്പ്യ​ൻ​ഷി​പ്പും ക​ര​സ്ഥ​മാ​ക്കി ശ്ര​ദ്ധേ​യ​മാ​യ നേ​ട്ടം കൈ​വ​രി​ച്ചി​രു​ന്നു.

പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​വ​ർ​ത്ത​ക​രു​ടെ​യും ക​ളി​ക്കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ട​ന​യും ടീ​മും കൂ​ടു​ത​ൽ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് എ​ത്തു​മെ​ന്ന് അം​ഗ​ങ്ങ​ൾ പ്ര​ത്യാ​ശ പ്രകടിപ്പിച്ചു.