ഇന്ത്യൻ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്റർ ഡയറക്ടർ ബോർഡ് അംഗങ്ങളെ തെരഞ്ഞെടുത്തു
പി.പി. ചെറിയാൻ
Friday, December 13, 2024 6:38 AM IST
ഗാർലാൻഡ് : ഇന്ത്യാ കൾച്ചറൽ & എഡ്യൂക്കേഷൻ സെന്റർ ജനറൽ ബോഡി യോഗം ഡിസംബർ 8 ഞായറാഴ്ച ഡാളസ് കേരള അസോസിയേഷൻ കോൺഫ്രൻസ് ഹാളിൽ പ്രസിഡന്റ് ഷിജു അബ്രഹാമിന്റെ അധ്യക്ഷതയിൽ ചേർന്നു. പ്രസിഡന്റ് സ്വാഗതം ആശംസിച്ചു . സെക്രട്ടറി ജേക്കബ് സൈമൺ റിപ്പോർട്ട് അവതരിപ്പിക്കുകയും മുൻ യോഗ തീരുമാനങ്ങൾ അവലോകനം ചെയ്യുകയും അംഗങ്ങൾ നിർദേശിച്ച ഭേദഗതികളോടെ റിപ്പോർട്ട് പാസാക്കാമെന്ന് രമണി കുമാർ നിർദ്ദേശിക്കുകയും പി സി മാത്യു പിന്താങ്ങുകയും ചെയ്തു.
അർധവാർഷിക കണക്കുകൾ ട്രഷറർ ടോമി നെല്ലുവേലിൽ പ്രവർത്തന ബാലൻസ് സഹിതം അവതരിപ്പിച്ചു.പുരുഷന്മാരുടെ റസ്റ്റ് റൂം പദ്ധതി രണ്ടാം പാദത്തിന്റെ തുടക്കത്തിൽ പൂർത്തിയാക്കാൻ നേതൃത്വം നൽകിയ നെബു കുര്യാക്കോസിനെ യോഗം അനുമോദിച്ചു.
.
നിലവിലെ പ്രസിഡന്റ് ഷിജു എബ്രഹാമിനെ ’എക്സ് ഒഫീഷ്യൽ’ ആയി തെരഞ്ഞെടുക്കാൻ ജനറൽ ബോഡി ഐകകണ്ഠേന തീരുമാനിച്ചു. 202526 ലേക്കുള്ള പുതിയ ബോർഡ് ഓഫ് ഡയറക്ടർമാരുടെ തെരഞ്ഞെടുപ്പ് നടത്തി.
ഷിജു എബ്രഹാം (മുൻ പ്രസിഡന്റ് ),ജേക്കബ് സൈമൺ,സിജു വി ജോർജ്, മാത്യു നൈനാൻ,ടോമി നെല്ലുവേലിൽ, നെബു കുര്യാക്കോസ്, പി.ടി. സെബാസ്റ്റ്യൻ, റോയ് കൊടുവത്ത്, തോമസ് ഈശോ,ഷിബു ജെയിംസ് എന്നിവരെ പൊതുയോഗം തെരഞ്ഞെടുത്തു.യോഗം വൈകിട്ട് 7 മണിക്ക് അവസാനിച്ചു.