സഖറിയ മാത്യു അന്തരിച്ചു
വാർത്ത: ഷാജി രാമപുരം
Thursday, December 12, 2024 5:16 PM IST
ഡാളസ്: പത്തനംതിട്ട കുഴിക്കാല മുള്ളനാക്കുഴി വട്ടമുരുപ്പേൽ സഖറിയ മാത്യു (സണ്ണി - 64) അന്തരിച്ചു. ഡാളസിലെ കേരള എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് എക്സിക്യുട്ടീവ് കമ്മിറ്റി അംഗവും പ്ലാനോ സെഹിയോൻ മാർത്തോമ്മാ ഇടവകാംഗവുമായ ഫിലിപ്പ് മാത്യുവിന്റെ സഹോദരനാണ്.
ഭാര്യ പത്തനംതിട്ട തോന്ന്യാമല കണികുളത്ത് ഓമന. മക്കൾ: പ്രീതി, പ്രിൻസി, പ്രിൻസ്. മരുമക്കൾ: പുനലൂർ പുതുവേൽ പുത്തൻവീട്ടിൽ ബിജോ, പുല്ലാട് ചെറുകാട്ട് റിജോ.
സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് ഭവനത്തിലും പള്ളിയിലും വച്ചുള്ള ശുശ്രൂഷകൾക്ക് ശേഷം കുഴിക്കാല മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ.