ന്യൂ​യോ​ർ​ക്ക്: മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ്യ​മാ​യി ന​ട​ത്ത​പ്പെ​ടു​ന്ന ക്രി​സ്മ​സ് മ്യൂ​സി​ക്ക​ൽ പ്രോ​ഗ്രാം ആ​യ ഹെ​വ​ൻ​ലി ട്ര​മ്പ​റ്റ് ഇ​ന്ന് (ശ​നി​യാ​ഴ്ച) വൈ​കു​ന്നേ​രം നാ​ലി​ന് ന്യൂ​യോ​ർ​ക്ക് സീ​റോ​മ​ല​ങ്ക​ര കാ​ത്ത​ലി​ക് എ​പ്പാ​ർ​ക്കി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ (1510 DePaul Street, Elmont, NY 11003) വ​ച്ച് ന​ട​ത്ത​പ്പെ​ടു​ന്നു.

ഭ​ദ്രാ​സ​ന​ത്തി​ന്‍റെ നോ​ർ​ത്ത് ഈ​സ്റ്റ്‌ റീ​ജി​യ​ണ​ൽ ആ​ക്റ്റീ​വി​റ്റി ക​മ്മി​റ്റി​യും (Northeast RAC), സ​ഭ​യു​ടെ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് സേ​ക്ര​ഡ് മ്യൂ​സി​ക് ആ​ൻ​ഡ്‌ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സും (DSMC) സം​യു​ക്ത​മാ​യി​ട്ടാ​ണ് ഹെ​വ​ൻ​ലി ട്രം​മ്പ​റ്റ് എ​ന്ന ഈ ​ക്രി​സ്മ​സ് സം​ഗീ​ത പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.


ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ. ​എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന ഈ ​സം​ഗീ​ത സാ​യാ​ഹ്ന​ത്തി​ൽ മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ ബി​ഷ​പ് ഡോ. ​ഫി​ലി​പ്പോ​സ് മാ​ർ സ്റ്റെ​ഫാ​നോ​സ് മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കു​മെ​ന്ന് മാ​ർ​ത്തോ​മ്മാ നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ. ജോ​ർ​ജ് എ​ബ്ര​ഹാം അ​റി​യി​ച്ചു.

ഈ ​ക്രി​സ്മ​സ് സം​ഗീ​ത പ​രി​പാ​ടി​യി​ലേ​ക്ക് മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ. ​എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും പ്ര​ത്യേ​കം ക്ഷ​ണി​ക്കു​ന്ന​താ​യി അ​റി​യി​ച്ചു.