ഡാ​ളസ്: അ​മേ​രി​ക്ക​യി​ല്‍ സ​ര്‍​ഗ​വാ​സ​ന​യു​ള്ള മ​ല​യാ​ള​ക​വി​ക​ളെ​യും എ​ഴു​ത്തു​കാ​രേ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​വാ​നാ​യി ഡാ​ളസി​ലെ എ​ഴു​ത്തു​കാ​രു​ടെ​യും സാ​ഹി​ത്യാ​സ്വാ​ദ​ക​രു​ടെ​യും സം​ഘ​ട​ന​യാ​യ കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ക​വി​താ അ​വാ​ർ​ഡ് ഈ ​വ​ർ​ഷ​വും ന​ൽ​കും.

പ്ര​വാ​സി മ​ല​യാ​ള​ക​വി ജേ​ക്ക​ബ് മ​ന​യ​ലി​ന്‍റെ സ്മ​ര​ണാ​ര്‍​ഥ​മാ​ണ് ഈ ​ക​വി​താ അ​വാ​ർ​ഡ് ന​ൽ​കി വ​രു​ന്ന​ത്. ഇ​തോ​ടൊ​പ്പം 2024ൽ ​ന​മ്മെ വി​ട്ടു​പി​രി​ഞ്ഞ പ്ര​വാ​സി സാ​ഹി​ത്യ​കാ​ര​ൻ എ​ബ്ര​ഹാം തെ​ക്കേ​മു​റി​യു​ടെ നാ​മ​ത്തി​ലു​ള്ള ചെ​റു​ക​ഥാ പു​ര​സ്കാ​ര​വും ഈ ​വ​ർ​ഷം മു​ത​ൽ ന​ൽ​ക​പ്പെ​ടും. വി​ജ​യി​ക​ൾ​ക്ക് 250 യു​എ​സ് ഡോ​ള​റും പ്ര​ശ​സ്തി​പ​ത്ര​വും, 2025 മാ​ർ​ച്ച് ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ൽ ഡാ​ളസി​ൽ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ വ​ച്ചു ന​ൽ​ക​പ്പെ​ടും.

പൊ​തു​നി​ബ​ന്ധ​ന​ക​ൾ:

1. വ​ട​ക്കേ അ​മേ​രി​ക്ക​യി​ലും, കാ​ന​ഡ​യി​ലും വ​സി​ക്കു​ന്ന മ​ല​യാ​ള ക​വി​ക​ൾ​ക്ക് ഇ​തി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്.

2. ര​ച​ന​ക​ൾ മൗ​ലി​ക​മാ​യി​രി​ക്ക​ണം. പു​സ്ത​ക​രൂ​പ​ത്തി​ലോ മു​ഖ്യ​ധാ​രാ മാ​ധ്യ​മ​ങ്ങ​ൾ, സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യോ പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത​താ​യി​രി​ക്ക​ണം.


3. ര​ച​ന​ക​ൾ മ​ത​സ്പ​ര്‍​ദ്ധ വ​ള​ർ​ത്തു​ന്ന​തോ, ക​ക്ഷി രാ​ഷ്ട്രീ​യ​പ​ര​മാ​യ​തോ, വ്യ​ക്തി​ഹ​ത്യ ന​ട​ത്തു​ന്ന ത​ര​ത്തി​ലോ ആ​ക​രു​ത്.

4. മ​ല​യാ​ള പ​ദ്യ​ഗ​ദ്യ ക​വി​ത​ക​ളും മ​ല​യാ​ള​ചെ​റു​ക​ഥ​ക​ളും ആ​ണ് പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​ത്.

5. ഒ​രു വ​ർ​ഷം അ​യ​ച്ചു ത​ന്ന കൃ​തി മ​റ്റൊ​രു വ​ർ​ഷം സ്വീ​ക​രി​ക്കു​ന്ന​ത​ല്ല.

6. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ഈ ​അ​വാ​ർ​ഡു​ക​ൾ നേ​ടി​യ​വ​രും ഈ ​വ​ർ​ഷ​ത്തെ ക​ഐ​ൽ​എ​സ് ക​മ്മ​റ്റി അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ക്കു​വാ​ൻ അ​ർ​ഹ​ര​ല്ല​സ​ജീ​വ​സാ​ഹി​ത്യ​പ്ര​തി​ഭ​ക​ളാ​യ അ​ഞ്ച് അം​ഗ​ങ്ങ​ള​ട​ങ്ങു​ന്ന​താ​ണ് ജ​ഡ്ജിംഗ് ക​മ്മി​റ്റി.

അ​വാ​ർ​ഡ് പ്ര​ഖ്യാ​പ​നം കെഎ​ൽ​എ​സ് ഫേ​സ്ബു​ക്ക് പേ​ജി​ലും, വെ​ബ്സൈ​റ്റി​ലും, മു​ഖ്യ​ധാ​രാ ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളി​ലും പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​താ​ണ്. ര​ച​യി​താ​വി​ന്‍റെ പേ​രു വ​യ്ക്കാ​തെ കൃ​തി​ക​ൾ പി​ഡി​എ​ഫ് / ഫോ​ട്ടോ ആ​യി ഇ​മെ​യി​ലി​ലൂ​ടെ അ​യ​യ്ക്കേ​ണ്ട​താ​ണ്.

ഒ​രാ​ളി​ൽ നി​ന്നു ഒ​രു ക​വി​ത​യും ഒ​രു ക​ഥ​യും മാ​ത്ര​മേ മ​ൽ​സ​ര​ത്തി​നാ​യി സ്വീ​ക​രി​ക്കു​ക​യു​ള്ളൂ. കൃ​തി​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ർ 31, 2024. അ​യ​ക്കേ​ണ്ട വി​ലാ​സം: [email protected]