ശാമുവേൽ ഫിലിപ്പ് ഒറ്റത്തെങ്ങിൽ ഡിട്രോയിറ്റിൽ അന്തരിച്ചു
ഷാജി രാമപുരം
Monday, November 25, 2024 3:00 PM IST
മിഷിഗൺ: ആനപ്രമ്പാൽ ഒറ്റത്തെങ്ങിൽ കുടുംബാംഗമായ ശാമുവേൽ ഫിലിപ്പ് (ജോയിച്ചൻ 87) ഡിട്രോയിറ്റിൽ അന്തരിച്ചു. പരേതരായ ഒ.പി. ഫിലിപ്പിന്റെയും (പീലി സാർ) ശോശാമ്മ ഫിലിപ്പിന്റെയും മകനാണ്.
ഇന്ത്യൻ റെയിൽവേ, റിക്കാർഡ് സർവീസ് കോർപ്പറേഷൻ എന്നിവടങ്ങളിൽ സേവനം അനുഷ്ഠിച്ചു വിരമിച്ച ശേഷം വിശ്രമ ജീവിതം നയിക്കുകയായിരുന്നു. പൊതുദർശനം വെള്ളിയാഴ്ച വൈകുന്നേരം 4.30 മുതൽ ഡിട്രോയിറ്റ് മാർത്തോമ്മാ പള്ളിയിൽ.
സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച രാവിലെ 8.30 മുതൽ ഡിട്രോയിറ്റ് മാർത്തോമ്മാ പള്ളിയിൽ വച്ചും തുടർന്ന് ഗ്ലെൻ ഈഡൻ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിലും നടക്കും.
ഭാര്യ: തടിയൂർ പൂഴിക്കാലയിൽ കുടുംബാംഗമായ സൂസമ്മ ഫിലിപ്പ്(ശാന്തമ്മ). മക്കൾ: സൂസൻ കോശി, സജു ഫിലിപ്പ്, ജോൺസൺ ഫിലിപ്പ്, ആലീസ് ജോൺ. മരുമക്കൾ: ജോൺസൺ കോശി, ജെസി ഫിലിപ്പ്, റീന ഫിലിപ്പ്, അലൻ ജോൺ.
കൊച്ചുമക്കൾ: നെവിൻ കോശി, ഇവാഞ്ചലിൻ ജോൺ, നിതിൻ ഫിലിപ്പ്, നോയൽ കോശി, അശ്വിൻ ഫിലിപ്പ്, ഈതൻ ജോൺ, രൂബൻ ഫിലിപ്പ്, സോഫി കോശി, ലൂക്കസ് കോശി. സഹോദരങ്ങൾ: വർഗീസ് ഫിലിപ്പ്, പരേതരായ ഒ.പി. ഫിലിപ്സ്, സാറാമ്മ ജോർജ്, ജോസഫ് ഫിലിപ്പ്.
കൂടുതൽ വിവരങ്ങൾക്ക്: അലൻ ജോൺ - 313 999 3365.
ലൈവ് സ്ട്രീമിംഗ് - https://www.youtube.com/@DetroitMarthomaChurch/streams.