വാ​ഷിംഗ്ടൺ ഡി​സി: സ്റ്റാ​ൻ​ഫോ​ർ​ഡി​ൽ പ​രി​ശീ​ല​നം ല​ഭി​ച്ച ഇ​ന്ത്യ അ​മേ​രി​ക്ക​ൻ ഫി​സി​ഷ്യ​നും ആ​രോ​ഗ്യ സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​നു​മാ​യ ജെ​യ് ഭ​ട്ടാ​ചാ​ര്യ​യെ (55) നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹെ​ൽ​ത്ത് (എ​ൻ​ഐ​എ​ച്ച്) ത​ല​വ​നാ​ക്കു​ന്ന​തി​ന് നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ​രി​ഗ​ണി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്.

അ​തേ​സ​മ​യം, ഭ​ട്ടാ​ചാ​ര്യ അ​ടു​ത്തി​ടെ റോ​ബ​ർ​ട്ട് എ​ഫ് കെ​ന്ന​ഡി ജൂ​നി​യ​റി​നെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ​ങ്ങ​ളും നൂ​ത​ന മെ​ഡി​ക്ക​ൽ പ​ഠ​ന​ങ്ങ​ൾ​ക്കു​ള്ള ധ​ന​സ​ഹാ​യ​വും ഉ​ൾ​പ്പെ​ടെ​യു​ള്ള യു​എ​സ് ബ​യോ​മെ​ഡി​ക്ക​ൽ ഗ​വേ​ഷ​ണ​ത്തി​ന് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന എ​ൻ​ഐ​എ​ച്ച് പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള കാ​ഴ്ച​പ്പാ​ടി​ൽ കെ​ന്ന​ഡി​യെ അ​ദ്ദേ​ഹം ആ​ക​ർ​ഷി​ച്ച​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.


രാ​ജ്യ​ത്തി​ന്‍റെ മു​ൻ ചീ​ഫ് മെ​ഡി​ക്ക​ൽ അ​ഡൈ്വ​സ​റാ​യ ഡോ. ​ആ​ന്‍റ​ണി ഫൗ​സി​യു​ടെ ക​ടു​ത്ത വി​മ​ർ​ശ​ക​ൻ കൂ​ടി​യാ​ണ് അ​ദ്ദേ​ഹം. 1968ൽ ​കൊ​ൽ​ക്ക​ത്ത​യി​ൽ ജ​നി​ച്ച ഭ​ട്ടാ​ചാ​ര്യ സ്റ്റാ​ൻ​ഫോ​ർ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് എം.​ഡി​യും പിഎ​ച്ച്ഡി​യും നേ​ടി.

നി​ല​വി​ൽ സ്റ്റാ​ൻ​ഫോ​ർ​ഡി​ൽ ഹെ​ൽ​ത്ത് പോ​ളി​സി പ്ര​ഫ​സ​റാ​ണ് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ സെ​ന്‍റ​ർ ഫോ​ർ ഡെ​മോ​ഗ്ര​ഫി ആ​ൻ​ഡ് ഇ​ക്ക​ണോ​മി​ക്സ് ഓ​ഫ് ഹെ​ൽ​ത്ത് ആ​ൻ​ഡ് ഏ​ജിംഗ് ത​ല​വ​നാ​യും നാ​ഷ​ന​ൽ ബ്യൂ​റോ ഓ​ഫ് ഇ​ക്ക​ണോ​മി​ക് റി​സ​ർ​ച്ചി​ൽ റി​സ​ർ​ച്ച് അ​സോ​സി​യേ​റ്റ് ആ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്യു​ന്നു.