വാ​ഷിം​ഗ്ട​ൺ ഡി​സി: കൗ​മാ​ര​ക്കാ​ര​നാ​യ വി​ദ്യാ​ർ​ഥി​യു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ട്ട യു​എ​സ് അ​ധ്യാ​പി​ക​യ്ക്ക് 30 വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ വി​ധി​ച്ച് കോ​ട​തി. മ​ദ്യ​വും ല​ഹ​രി​വ​സ്തു​ക്ക​ളും ന​ൽ​കി​യാ​ണ് മേ​രി​ലാ​ൻ​ഡി​ൽ​നി​ന്നു​ള്ള മെ​ലി​സ ക​ർ​ട്ടി​സ് (32) വി​ദ്യാ​ർ​ഥി​യെ ലൈം​ഗി​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്ത​ത്.

ശി​ക്ഷ ക​ഴി​ഞ്ഞു പു​റ​ത്തി​റ​ങ്ങി​യാ​ലും 25 വ​ർ​ഷ​ത്തേ​ക്കു ലൈം​ഗി​ക കു​റ്റ​വാ​ളി​യാ​യി മെ​ലി​സ​യെ ക​ണ​ക്കാ​ക്കും. അ​വ​രു​ടെ കു​ട്ടി​ക​ളെ ഒ​ഴി​കെ, പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രു​മാ​യി മേ​ൽ​നോ​ട്ട​മി​ല്ലാ​തെ കാ​ണാ​ൻ​പോ​ലും ശി​ക്ഷാ​കാ​ല​ത്ത് അ​നു​വ​ദി​ക്കി​ല്ല.


2023 ഒ​ക്ടോ​ബ​റി​ലാ​ണു പീ​ഡ​നാ​രോ​പ​ണ​വു​മാ​യി വി​ദ്യാ​ർ​ഥി രം​ഗ​ത്തെ​ത്തി​യ​ത്. തു​ട​ർ​ന്ന്, കേ​സെ​ടു​ത്ത പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മെ​ലി​സ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള ആ​ഫ്റ്റ​ർ-​സ്കൂ​ൾ പ്രോ​ഗ്രാ​മി​ൽ കൗ​മാ​ര​ക്കാ​ര​ൻ ചേ​ർ​ന്നി​രു​ന്നു.

തു​ട​ർ​ന്നാ​ണ് മെ​ലി​സ​യു​മാ​യി കൗ​മാ​ര​ക്കാ​ര​ൻ പ​രി​ച​യ​ത്തി​ലാ​കു​ന്ന​ത്. 2015 ജ​നു​വ​രി മു​ത​ൽ മേ​യ് വ​രെ മെ​ലി​സ​യു​ടെ വാ​ഹ​ന​ത്തി​ലും വീ​ട്ടി​ലും മ​റ്റി​ട​ങ്ങ​ളി​ലും കൊ​ണ്ടു​പോ​യി കൗ​മാ​ര​ക്കാ​ര​നെ ദു​രു​പ​യോ​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു. കേ​സി​നെ​ത്തു​ട​ർ​ന്ന് ഇ​വ​രെ സ്കൂ​ൾ അ​ധി​കൃ​ത​ർ പു​റ​ത്താ​ക്കി​യി​രു​ന്നു.