സിൻസിനാറ്റി സർവകലാശാലയ്ക്ക് നാല് മില്യൺ ഡോളർ സംഭാവന നൽകി ഇന്ത്യൻ സംരംഭകൻ
പി.പി. ചെറിയാൻ
Friday, November 29, 2024 3:55 PM IST
ഒഹായോ: സിൻസിനാറ്റി സർവകലാശാലയിലെ വിദ്യാർഥികളെ സഹായിക്കാനൊരുങ്ങി ഇന്ത്യൻ അമേരിക്കൻ സംരംഭകനായ ജയ് ചൗധരിയും ഭാര്യ ജ്യോതിയും. വിദ്യാർഥികൾക്കായി നാല് മില്യൺ ഡോളർ ഫാമിലി സ്കോളർഷിപ്പ് ഫണ്ട് ചൗധരി രൂപീകരിച്ചു.
2025ൽ ഏകദേശം 150 വിദ്യാർഥികൾക്ക് ഈ സ്കോളർഷിപ്പ് ലഭിക്കും. ലിവിംഗ് - ലേണിംഗ് കമ്യൂണിറ്റി ഹൗസിൽ താമസിക്കുന്ന ഫസ്റ്റ് ജനറേഷൻ കോളജ് വിദ്യാർഥികൾക്ക് ഈ ഫണ്ട് പ്രയോജനപ്പെടുത്താം.
വിദ്യാർഥികൾക്ക് അവരുടെ വിദ്യാഭ്യാസം പൂർത്തിയാക്കാൻ ആവശ്യമായ പിന്തുണ ലഭിക്കുന്നുണ്ടെന്ന് സ്കോളർഷിപ്പ് ഉറപ്പാക്കും. യുസി സർവകലാശാലയിലെ പൂർവ വിദ്യാർഥികളാണ് ജയ് ചൗധരിയും ജ്യോതിയും.