മലയാളികളുടെ സ്റ്റാര്‍ട്ടപ്പ് സംരംഭം ഫെതര്സോഫ്റ്റിനെ ഏറ്റെടുത്ത് കലിഫോര്‍ണിയ കമ്പനി തിങ്ക്ബയോ
Friday, November 29, 2024 4:06 PM IST
തിരുവനന്തപുരം: മലയാളികളുടെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ഫെതര്‍സോഫ്റ്റ് ഇന്‍ഫോ സൊലൂഷന്‍സിനെ ഏറ്റെടുത്ത് കലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തിങ്ക്ബയോ ഡോട്ട്. ബയോടെക്, ഫാര്‍മസ്യൂട്ടിക്കല്‍, ഡിജിറ്റല്‍ ഹെല്‍ത്ത്കെയര്‍ മേഖലകള്‍ക്ക് എഐ അധിഷ്ഠിത സേവനങ്ങള്‍ നല്കുന്ന കമ്പനിയാണ് തിങ്ക്ബയോ.
സോഫ്റ്റ് വേര്, ക്ലൗഡ് അധിഷ്ഠിത സേവനങ്ങള്‍ നല്കുന്ന കൊച്ചി ഇന്‍ഫോ പാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പാണ് ഫെതര്‍സോഫ്റ്റ്. ഏറ്റെടുക്കല്‍ പൂര്‍ത്തിയായതോടെ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ 200 കോടിയുടെ നിക്ഷേപം നടത്തുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
350-ല്‍ അധികം സ്കില്‍ഡ് പ്രഫഷണല്സുള്ള ഫെതര്‍ സോഫ്റ്റിനെ സ്വന്തമാക്കിയതിലൂടെ ക്ലൗഡ് കംപ്യൂട്ടിംഗിലും സോഫ്റ്റ്വേര്‍ എന്ജിനിയറിംഗിലുമുള്ള വൈദഗ്ധ്യവും തിങ്ക് ബയോയ്ക്ക് ലഭ്യമാകും.
ബയോ സയന്‍സിലും ലൈഫ് സയന്‍സിലും സാങ്കേതികവിദ്യയിലൂടെ നവീന മാറ്റം സൃഷ്ടിക്കാനുള്ള കമ്പനിയുടെ ദൗത്യത്തിന്റെ സുപ്രധാന ചുവടുവയ്പാണിതെന്ന് തിങ്ക് ബയോ സ്ഥാപകനും സിഇഒയുമായ പ്രദീപ് പാലാഴി പറഞ്ഞു.
നിര്‍മിത ബുദ്ധിയിലൂടെ ബയോടെക്, ഡിജിറ്റല്‍ ഹെല്‍ത്ത് കെയര്‍ എന്നിവയില്‍ നവീന മാറ്റം കൊണ്ടുവരാനുള്ള തിങ്ക് ബയോയുടെ കാഴ്ചപ്പാടിന്റെ ഭാഗമാകുവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഫെതര്‍സോഫ്റ്റ് സിഇഒ ജോര്‍ജ് വര്‍ഗീസും സ്ഥാപകന്‍ സുധീഷ് ചന്ദ്രനും പറഞ്ഞു.