അ​സു​ഖ​ബാ​ധി​ത​നാ​യി മ​ര​ണ​മ​ട​ഞ്ഞ പ്ര​വാ​സി​യു​ടെ കു​ടും​ബ​ത്തി​ന് ന​വ​യു​ഗ​ത്തിന്‍റെ​ സ​ഹാ​യ​ഹ​സ്തം
Thursday, September 4, 2025 2:19 AM IST
ദ​മ്മാം/​തൃ​ശൂ​ർ : നാ​ട്ടി​ൽ ചി​കി​ത്സ​യി​ലായിരിക്കെ മ​ര​ണ​മ​ട​ഞ്ഞ പ്ര​വാ​സി​യു​ടെ കു​ടും​ബ​ത്തി​ന് ന​വ​യു​ഗം സാം​സ്ക്കാ​രി​ക​വേ​ദി​യു​ടെ സ​ഹാ​യ​ഹ​സ്തം. തൃ​ശൂ​ർ വ​ട​ക്കാ​ഞ്ചേ​രി ആ​റ്റ​ത്ത​റ ചി​റ​മ്മ​ൽ വീ​ട്ടി​ൽ ഷൈ​ജു തോ​മ​സി​ന്‍റെ കു​ടും​ബ​ത്തി​നാ​ണ് ന​വ​യു​ഗം സ​ഹാ​യ​ധ​നം ന​ൽ​കി​യ​ത്.

ന​വ​യു​ഗം ഖോ​ബാ​ർ മേ​ഖ​ലാ ക​മ്മ​റ്റി അം​ഗ​വും, റാ​ഖാ ഈ​സ്റ്റ് യൂ​ണി​റ്റ് മു​ൻ ജോ​യി​ൻ സെ​ക്ര​ട്ട​റി​യും ആ​യി​രു​ന്ന ഷൈ​ജു തോ​മ​സ് കാൻ​സ​ർ രോ​ഗ​ബാ​ധി​ത​നാ​യാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്. ദീ​ർ​ഘ​കാ​ലം ദ​മ്മാം സാ​മി​ൽ ക​മ്പ​നി​യി​ൽ ജോ​ലി​ക്കാ​ര​നാ​യി​രു​ന്നു.

ഷൈ​ജു തോ​മ​സി​ന്‍റെ ആ​റ്റ​ത്ത​റ വ​സ​തി​യി​ൽ ഷൈ​ജു​വി​ന്റെ ഭാ​ര്യ പ്രി​ൻ​സി​യ്ക്ക് സി​പി​ഐ സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗ​വും, മു​ൻ കൃ​ഷി വ​കു​പ്പ് മ​ന്ത്രി​യു​മാ​യ വി.എ​സ്. സു​നി​ൽ കു​മാ​ർ ന​വ​യു​ഗ​ത്തി​ന്‍റെ കു​ടും​ബ സ​ഹാ​യ ഫ​ണ്ട് കൈ​മാ​റി.


സി​പി​ഐ സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗ​മാ​യ കെ.​പി സ​ന്ദീ​പ്, സി​പി​ഐ കു​ന്നം​കു​ളം മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പ്രേം​നാ​ഥ് ചൂ​ണ്ട​ല​ത്ത്, സി​പി​ഐ മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗം ശ​ങ്ക​ര​നാ​രാ​യ​ണ​ൻ, എ​ഐ​എ​സ്എ​ഫ് സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം അ​ർ​ജു​ൻ മു​ര​ളീ​ധ​ര​ൻ, മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ബി.​ജി.​വി​ഷ്ണു, സി​പി​ഐ എ​രു​മ​പ്പെ​ട്ടി ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ടി.​കെ.​മ​നോ​ജ്, അ​സി​സ്റ്റ​ന്റ് സെ​ക്ര​ട്ട​റി ഷ​ക്കീ​ർ, ന​വ​യു​ഗം സി​റ്റി മേ​ഖ​ലാ ജോ.​സെ​ക്ര​ട്ട​റി​യും കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വു​മാ​യ ജാ​ബി​ർ മു​ഹ​മ്മ​ദ്, ന​വ​യു​ഗം അ​ൽ​ഹ​സ മേ​ഖ​ലാ ര​ക്ഷാ​ധി​കാ​രി സു​ശീ​ൽ കു​മാ​ർ, അ​ൽ​ഹ​സ മേ​ഖ​ല ജോ​യി​ൻ സെ​ക്ര​ട്ട​റി വേ​ലു രാ​ജ​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

">