ദുബായി: നിരവധി അന്താരാഷ്ട്ര കായികമത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാനൊരുങ്ങി ദുബായി. 17-ാമത് ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ്, 2027 പുരുഷ റഗ്ബി ലോകകപ്പ് ഫൈനല്‍ യോഗ്യതാ ടൂര്‍ണമെന്റ്, ദുബായി ബാസ്കറ്റ്ബോള്‍ മത്സരങ്ങള്‍,
ദുബായി പ്രീമിയര്‍ പാഡല്‍, ദുബായി റേസിംഗ് കാര്‍ണിവല്‍, ഡിപി വേള്‍ഡ് ടൂര്‍ ചാമ്പ്യന്‍ഷിപ്പ്, എമിറേറ്റ്സ് ദുബായി സെവന്‍സ്, ദുബായി ഡ്യൂട്ടി ഫ്രീ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്, ഹീറോ ദുബായി ഡെസേര്‍ട്ട് ക്ലാസിക് തുടങ്ങി നിരവധി അന്താരാഷ്ട്ര കായിക മത്സരങ്ങള്‍ക്കാണു ദുബായി വരും മാസങ്ങളില്‍ വേദിയാകുന്നത്.