തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു
Friday, August 22, 2025 7:17 AM IST
അബ്ദുല്ല നാലുപുരയിൽ
കു​വൈ​റ്റ് സി​റ്റി: തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​റ്റ് ഇ​ന്ത്യ​യു​ടെ 79-ാമ​ത് സ്വാ​ത​ന്ത്ര്യ ദി​നം ആ​ഘോ​ഷി​ച്ചു. സ്വാ​ത​ന്ത്ര്യ ദി​ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സ്റ്റീ​ഫ​ൻ ദേ​വ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഫാ​ൻ​സി ഡ്ര​സ്‌​സ്, മ​ല​യാ​ള പ്ര​സം​ഗം, ക്വി​സ്‌​സ്, എ​ന്നീ മ​ത്സ​ര​ങ്ങ​ൾ വി​നോ​ദ​വും വി​ജ്ഞാ​ന​വും കൊ​ണ്ട് സ​മ്പ​ന്ന​മാ​യി​രു​ന്നു. ന​വം​ബ​ർ 28ന് ​ന​ട​ത്തു​വാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന മ​ഹോ​ത്സ​വം പ​രി​പാ​ടി​യു​ടെ റാ​ഫി​ൾ കൂ​പ്പ​ൺ പ​രി​പാ​ടി​യി​ൽ പ്ര​കാ​ശ​നം ചെ​യ്തു.

ക​ൺ​വീ​ന​ർ സെ​ബാ​സ്റ്റ്യ​ൻ വാ​തു​ക്കാ​ട​ൻ മ​ഹോ​ത്സ​വം പ്രോ​ഗ്രാം ക​ൺ​വീ​ന​ർ നോ​ബി​നു ആ​ദ്യ കൂ​പ്പ​ൺ കൈ​മാ​റി. ഈ ​കാ​ല​യ​ള​വി​ൽ വി​ട്ടു പി​രി​ഞ്ഞു പോ​യ​വ​രു​ടെ പേ​രി​ൽ സോ​ഷ്യ​ൽ വെ​ൽ​ഫ​യ​ർ ക​ൺ​വീ​ന​ർ റാ​ഫി എ​രി​ഞ്ഞേ​രി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ച​വ​ർ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ കേ​ന്ദ്ര, ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ ചേ​ർ​ന്ന് വി​ത​ര​ണം ചെ​യ്തു. ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തി​യ മ​ത്സ​ര​ങ്ങ​ളു​ടെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണ​വും ഈ ​വേ​ദി​യി​ൽ വ​ച്ച് ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷൈ​നി ഫ്രാ​ങ്ക് സ്വാ​ഗ​തം പ​റ​ഞ്ഞു.


അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് നോ​ബി​ൻ തെ​റ്റ​യി​ൽ, വ​നി​താ​വേ​ദി ജ​ന​റ​ൽ ക​ൺ​വീ​ന​ർ പ്ര​തി​ഭ ഷി​ബു, വാ​ർ​ഷി​ക സ്പോ​ൺ​സ​ർ​മാ​രാ​യ അ​ൽ​മു​ല്ല എ​ക്സ്ചേ​ഞ്ച് പ്ര​തി​നി​ധി മാ​ത്യു ജോ​സ​ഫ്, ജോ​യ് ആ​ലു​ക്കാ​സ് പ്ര​തി​നി​ധി ഷി​ബി​ൻ ദാ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ രാ​ജ​ൻ ചാ​ക്കോ തോ​ട്ടു​ങ്ങ​ൽ, ദി​ലീ​പ് കു​മാ​ർ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ സാ​ബു കൊ​മ്പ​ൻ, വ​നി​താ​വേ​ദി സെ​ക്ര​ട്ട​റി നി​ഖി​ല പി. ​എം, ക​ളി​ക്ക​ളം ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മാ​സ്റ്റ​ർ അ​ർ​ജു​ൻ മു​കേ​ഷ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു.

">