റി​യാ​ദി​ൽ വെ​ൽ​ഡിം​ഗ് ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ വീ​ണ് ക​ണ്ണൂ​ർ സ്വ​ദേ​ശി മ​രി​ച്ചു
Wednesday, September 3, 2025 5:19 PM IST
റി​യാ​ദ്: കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ വെ​ൽ​ഡിം​ഗ് ജോ​ലി ചെ​യ്യു​ന്ന​തി​നി​ട​യി​ൽ താ​ഴെ വീ​ണ് ക​ണ്ണൂ​ർ സ്വ​ദേ​ശി മ​രി​ച്ചു. ക​ണ്ണൂ​ർ ജി​ല്ല​യി​ൽ മൊ​ട്ട​മ്മ​ൽ പ​രേ​ത​നാ​യ ഗോ​പാ​ല​ൻ - കാ​ർ​ത്യാ​യ​നി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ സ​തീ​ശ​ൻ(57) ആ​ണ് മ​രി​ച്ച​ത്.

അ​ൽ​ഖ​ർ​ജ് സ​ഹ​ന​യി​ലെ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റ ര​ണ്ടാം നി​ല​യി​ൽ വെ​ൽ​ഡിം​ഗ് ജോ​ലി​ക​ൾ ചെ​യ്യു​ന്ന​തി​നി​ടെ കാ​ൽ തെ​ന്നി താ​ഴെ വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

വീ​ഴ്ച​യു​ടെ ആ​ഘാ​ത​ത്തി​ൽ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​താ​യി സ​ഹ​പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു. 30 വ​ർ​ഷ​മാ​യി അ​ൽ​ഖ​ർ​ജി​ലെ സ​ഹ​ന​യി​ൽ വെ​ൽ​ഡിം​ഗ് വ​ർ​ക്ക്‌​ഷോ​പ്പി​ൽ ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു.


കേ​ളി ക​ലാ​സാം​സ്കാ​രി​ക​വേ​ദി അ​ൽ​ഖ​ർ​ജ് ഏ​രി​യ സ​ഹ​ന യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. ഭാ​ര്യ ര​ജ​നി, മ​ക്ക​ൾ സ്നേ​ഹ, ഗോ​പി​ക. സ​ഹോ​ദ​ര​ങ്ങ​ൾ സു​ജാ​ത.​പി.​കെ, ശ​ശി. പി.​കെ. മ​രു​മ​ക​ൻ: യ​ദു.

മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കേ​ളി ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം നേ​തൃ​ത്വം ന​ൽ​കു​ന്നു.

">