മലയാളം മിഷൻ സുഗതാഞ്ജലി മത്സര വിജയികൾ
Sunday, August 31, 2025 2:17 PM IST
ഫു​ജൈ​റ: മ​ല​യാ​ളം മി​ഷ​ന്‍ സു​ഗ​താ​ഞ്ജ​ലി ആ​ഗോ​ള കാ​വ്യാ​ലാ​പ​ന മ​ത്സ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഫു​ജൈ​റ ചാ​പ്റ്റ​ര്‍ മ​ത്സ​ര​ങ്ങ​ള്‍ ഫു​ജൈ​റ ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ക്ല​ബി​ല്‍ സംഘടിപ്പിച്ചു.

ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ക്ല​ബ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും മ​ല​യാ​ളം മി​ഷ​ന്‍ ചാ​പ്റ്റ​ര്‍ മു​ന്‍ പ്ര​സി​ഡ​ന്‍റു​മാ​യ സ​ഞ്ജീ​വ് മേ​നോ​ന്‍ പ്രോ​ഗ്രാം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ചാ​പ്റ്റ​ര്‍ പ്ര​സി​ഡ​ന്‍റ് വി​ത്സ​ണ്‍ പ​ട്ടാ​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചാ​പ്റ്റ​ര്‍ സെ​ക്ര​ട്ട​റി ഷൈ​ജു രാ​ജ​ന്‍ സ്വാ​ഗ​ത​വും വി​ജി സ​ന്തോ​ഷ് കൃ​ത​ഞ്ജ​ത​യും പ​റ​ഞ്ഞു.

ജൂ​ണി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ കൈ​ര​ളി ക​ള്‍​ച്ച​റ​ല്‍ അ​സോ​സി​യേ​ഷ​ന്‍, ദി​ബ്ബ പ​ഠ​ന​കേ​ന്ദ്ര​ത്തി​ലെ ഫാ​ത്തി​മ മെ​ഹ്‌​റി​ന്‍ ഒ​ന്നാം സ്ഥാ​ന​വും സെ​ന്‍റ ഗ്രി​ഗോ​റി​യോ​സ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് ച​ര്‍​ച്ച് പ​ഠ​ന​കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും സി​യോ​ന മ​റി​യം ഷൈ​ജു ര​ണ്ടാം സ്ഥാ​ന​വും ഏ​ലി​യാ​സ് എ​ന്‍ സി​ജി മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.


സ​ബ്ജൂ​ണി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ ഫ​ഹ​ദ് ഫാ​ദി​ല്‍ റെ​ഫാ​യ്തീ​ന്‍ (ക​ല്‍​ബ, ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ & ക​ള്‍​ച്ച​റ​ല്‍ ക്ല​ബ് പ​ഠ​ന​കേ​ന്ദ്രം) ഒ​ന്നാം സ്ഥാ​ന​വും ആ​യി​ഷ ക​ല്ലൂ​രി​യ​ക​ത്ത് (ഫു​ജൈ​റ, ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ക്ല​ബ് പ​ഠ​ന​കേ​ന്ദ്രം) ര​ണ്ടാം സ്ഥാ​ന​വും മെ​ലീ​ന ലീ​ലു സി​ബി (ഫു​ജൈ​റ കൈ​ര​ളി ക​ള്‍​ച്ച​റ​ല്‍ അ​സോ​സി​യേ​ഷ​ന്‍ പ​ഠ​ന കേ​ന്ദ്രം) മൂ​ന്നാം​സ്ഥാ​ന​വും നേ​ടി.

ചാ​പ്റ്റ​റി​ല്‍ നി​ന്നു​ള്ള വി​ജ​യി​ക​ള്‍ മ​ല​യാ​ളം മി​ഷ​ന്‍ ന​ട​ത്തു​ന്ന ആ​ഗോ​ള ത​ല കാ​വ്യാ​ലാ​പ​ന മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. ജ​യ​ല​ക്ഷ്മി നാ​യ​ര്‍, അ​ജ്മി റ​ഷീ​ദ് എ​ന്നി​വ​ര്‍ മ​ത്സ​ര​ങ്ങ​ള്‍ അ​വ​ലോ​ക​നം ന​ട​ത്തി.

മ​ല​യാ​ളം മി​ഷ​ന്‍ പ​ഠ​ന​കേ​ന്ദ്രം വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും ര​ക്ഷ​ക​ര്‍​ത്താ​ക്ക​ളും,ഭാ​ഷാ പ്ര​വ​ര്‍​ത്ത​ക​രും പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു.

">