മ​ല​യാ​ളി എ​ൻ​ജി​നി​യ​ർ മ​സ്‌​ക​റ്റി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Saturday, August 30, 2025 11:14 AM IST
മ​സ്‌​ക​റ്റ്: മ​ല​യാ​ളി​യാ​യ യു​വ എ​ൻ​ജി​നി​യ​ർ മ​സ്‌​ക​റ്റി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. പി​റ​വം രാ​മ​മം​ഗ​ലം കു​ന്ന​ത്ത് കൃ​ഷ്‌​ണ കെ. ​നാ​യ​ർ(44) ആ​ണു മ​രി​ച്ച​ത്. മ​സ്ക​റ്റി​ൽ സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​മാ​യി ജോ​ലി​ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ താ​മ​സി​ക്കു​ന്ന​തി​ന​ടു​ത്ത് ക​ട​ലി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

രാ​മ​മം​ഗ​ലം കു​ന്ന​ത്ത് പ​രേ​ത​നാ​യ പി.​എ​ൻ. ക​രു​ണാ​ക​ര​ൻ നാ​യ​രു​ടെ (റി​ട്ട. അ​സി. എ​ൻ​ജി​നി​യ​ർ, കെ​എ​സ്‌​ഇ​ബി ബ്ര​ഹ്മ​പു​രം)​യു​ടെ​യും സ​തി​യു​ടെ​യും മ​ക​നാ​ണ്.


ഭാ​ര്യ: സ്വ​പ്ന മോ​ഹ​ൻ കൊ​മ്മ​ല​യി​ൽ ക​ട​യി​രു​പ്പ് (സീ​നി​യ​ർ ക്ല​ർ​ക്ക്, താ​ലൂ​ക്ക് ഓ​ഫീ​സ് മൂ​വാ​റ്റു​പു​ഴ). മ​ക്ക​ൾ: ര​ഘു​റാം കൃ​ഷ്‌​ണ, പൂ​ർ​ണി​മ കൃ​ഷ്‌​ണ (ഇ​രു​വ​രും ക​ട​യി​രു​പ്പ് സെ​ന്‍റ് പീ​റ്റേ​ഴ​സ് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ‌​ൾ വി​ദ്യാ​ർ​ഥി​ക​ൾ).

മൃ​ത​ദേ​ഹം ശ​നി​യാ​ഴ്ച രാ​വി​ലെ നാ​ട്ടി​ലെ​ത്തി​ക്കും. സം​സ്കാ​രം ഞാ​യ​റാ​ഴ്ച 2.30 ന് ​വീ​ട്ടു​വ​ള​പ്പി​ൽ.

">