പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കു​വൈ​റ്റും അ​ൽ ദോ​സ്തൗ​ർ ലോ ​ഗ്രൂ​പ്പും ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​ച്ചു
Tuesday, August 26, 2025 4:50 PM IST
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കു​വൈ​റ്റ് ചാ​പ്റ്റ​റും കു​വൈ​റ്റ് അ​ഭി​ഭാ​ഷ​ക സ്ഥാ​പ​ന​മാ​യ അ​ൽ ദോ​സ്തൗ​ർ ലോ ​ഗ്രൂ​പ്പും ത​മ്മി​ൽ ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​ച്ചു.

ച​ട​ങ്ങി​ൽ ലോ ​ഗ്രൂ​പ്പി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് പ്ര​മു​ഖ കു​വൈ​റ്റി അ​ഭി​ഭാ​ഷ​ക​ൻ ഡോ. ​ത​ലാ​ൽ താ​ക്കി, പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കു​വൈ​റ്റ് ക​ൺ​ട്രി ഹെ​ഡ് ബാ​ബു ഫ്രാ​ൻ​സീ​സ്, കു​വൈ​റ്റ് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ബി​ജു സ്റ്റീ​ഫ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

2019 ഡി​സം​ബ​റി​ലാ​ണ് പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കു​വൈ​റ്റി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. പ്ര​വാ​സി​ക​ളാ​യ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കു​വൈ​റ്റ് ചാ​പ്റ്റ​റി​ലൂ​ടെ ഫീ​സി​ല്ലാ​തെ നി​യ​മോ​പ​ദേ​ശം തേ​ടാ​വു​ന്ന​താ​ണ്.

ധാ​ര​ണാപ​ത്രം വ​ഴി നി​യ​മ​മ​നു​സ​രി​ച്ച് കൂ​ടു​ത​ൽ കു​വൈ​റ്റി​ലെ സ്വ​ദേ​ശി അ​ഭി​ഭാ​ഷ​ക​രു​ടെ നി​യ​മോ​പ​ദേ​ശ​വും മ​റ്റു സ​ഹാ​യ​ങ്ങ​ളും കൂ​ടു​ത​ൽ ഇ​ന്ത്യ​ക്കാ​ർ​ക്ക് വേ​ഗ​ത്തി​ൽ ല​ഭ്യ​മാ​കും എ​ന്ന​താ​ണ് പ്ര​ത്യേ​ക​ത.


സേ​വ​ന​ങ്ങ​ൾ​ക്കാ​യി +965 411 05354, +965 974 05211 എ​ന്നീ മൊ​ബൈ​ൽ ന​മ്പ​റി​ലോ [email protected] എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ലോ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്ന് ലീ​ഗ​ൽ സെ​ൽ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ധാ​രാ​ളം പ്ര​വാ​സി​ക​ൾ​ക്ക് ലീ​ഗ​ൽ സെ​ൽ​വ​ഴി നി​യ​മ​പ​ര​മാ​യ സ​ഹാ​യ​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​വാ​സി ലീ​ഗ​ൽ സെ​ല്ലി​ന്‍റെ കീ​ഴി​ൽ ഇ​ന്ത്യ​യി​ലും സൗ​ജ​ന്യ നി​യ​മ സ​ഹാ​യം ന​ൽ​കിവ​രു​ന്നു​ണ്ട്.

പ്ര​വാ​സി ലീ​ഗ​ൽ സെ​ല്ലി​ന്‍റെ അ​ഞ്ചാം വാ​ർ​ഷി​ക വേ​ള​യി​ൽ മ​വാ​സീ​ൻ ലീ​ഗ​ൽ കൗ​ൺ​സി​ലിം​ഗ് & അ​റ്റോ​ർ​ണീ​സ് ഗ്രൂ​പ്പു​മാ​യും ധാ​ര​ണാപ​ത്രം ഒ​പ്പു​വ​ച്ചി​രു​ന്നു.

">