"അ​റ​ബി​ക് ഫോ​ര്‍ സി​ബി​എ​സ്ഇ സ്‌​കൂ​ള്‍​സ്' പ്ര​കാ​ശ​നം ചെ​യ്തു
Thursday, January 23, 2025 2:59 PM IST
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ അ​റ​ബി വ​കു​പ്പ് ഗ​വേ​ഷ​ക​നും ഗ്ര​ന്ഥ​കാ​ര​നു​മാ​യ അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര ത​യാറാ​ക്കി എ​ഡ്യൂ​മാ​ര്‍​ട് പ്ലസ് പ്ര​സി​ദ്ധീ​ക​രി​ച്ച സി​ബി​എ​സ്ഇ സ്‌​കൂ​ളു​ക​ള്‍​ക്കു​ള്ള അ​റ​ബി പാ​ഠ​പു​സ്ത​ക​മാ​യ അ​റ​ബി​ക് ഫോ​ര്‍ സി​ബി​എ​സ്ഇ സ്‌​കൂ​ള്‍​സ് പ്ര​കാ​ശ​നം ചെ​യ്തു.

കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍ ആ​രം​ഭി​ച്ച അ​ന്താ​രാ​ഷ്ട്ര അ​റ​ബി​ക് സെ​മി​നാ​റി​ല്‍ യു​എ​ഇ​യി​ലെ പ്ര​ശ​സ്ത പ്ര​സാ​ധാ​ക​രാ​യ ദാ​റു​ല്‍ യാ​സ്മീ​ന്‍ പ​ബ്ലി​ഷിം​ഗ് ആ​ൻഡ് ഡി​സ്ട്രി​ബ്യൂ​ഷ​ന്‍ ക​മ്പ​നി സി​ഇ​ഒ ഡോ. ​മ​റി​യം അ​ല്‍ ശി​നാ​സി​ക്ക് കോ​പ്പി ന​ല്‍​കി യൂ​ണി​വേഴ്സി​റ്റി മു​ന്‍​ വൈ​സ്ചാ​ന്‍​സി​ല​ര്‍ ഡോ. ​കെ.​കെ.​എ​ന്‍.​ കു​റു​പ്പാ​ണ് പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്ത​ത്.


സ​ര്‍​വ​ക​ലാ​ശാ​ല അ​റ​ബി വ​കു​പ്പ് മേ​ധാ​വി ഡോ. ​ടി.​എ. അ​ബ്ദു​ല്‍ മ​ജീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഡ്യൂ​മാ​ര്‍​ട് പ്ലസ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌ട​ര്‍ അ​ബ്ദു​റ​ഹി​മാ​ന്‍ സം​ബ​ന്ധി​ച്ചു. ഒ​ന്നു മു​ത​ല്‍ എ​ട്ട് വ​രെ ക്ലാ​സു​ക​ളി​ല്‍ അ​റ​ബി പ​ഠി​പ്പി​ക്കു​ന്ന​തി​നു​ള്ള പാ​ഠ​പു​സ്ത​ക​മാ​ണി​തെ​ന്നും പു​തി​യ അ​ധ്യ​യ​ന വ​ര്‍​ഷ​ത്തോടെ എ​ട്ട് ഭാ​ഗ​ങ്ങ​ളും ല​ഭ്യ​മാ​ക്കു​മെ​ന്നും അ​ബ്ദു​റ​ഹി​മാ​ന്‍ പ​റ​ഞ്ഞു.