കുവൈറ്റ് സിറ്റി: കുവൈറ്റിൽ താമസക്കാരായ ഒന്നര ലക്ഷത്തോളം വിദേശികൾ ഇനിയും ബയോമെട്രിക് വിവരങ്ങൾ രജിസ്റ്റർ ചെയ്യാനുണ്ടെന്ന് റിപ്പോർട്ടുകൾ. സ്വദേശികളിൽ 16,000 പേരാണ് ഇനിയും ബയോമെട്രിക് വിവരങ്ങൾ രജിസ്റ്റർ ചെയ്യാനുള്ളത്.
കുവൈറ്റിലെ ആറ് ഗവർണറേറ്റുകളിലുമായി നിരവധി കേന്ദ്രങ്ങളിൽ സ്വദേശികൾക്കും വിദേശികൾക്കുമായി ബയോമെട്രിക് വിവരങ്ങൾ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടിട്ടുണ്ട്.