ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ, ദിബ്ബ യൂണിറ്റുകൾ ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കുടുംബ സംഗമങ്ങൾ സംഘടിപ്പിച്ചു. പുതുവർഷത്തിൽ കേക്ക് മുറിച്ച് അംഗങ്ങൾ സന്തോഷം പങ്കുവച്ചു.
കൈരളി കുടുംബാംഗങ്ങളും കുട്ടികളും അവതരിപ്പിച്ച കലാ പരിപടികളും കുടുംബ സംഗമത്തിന്റെ ഭാഗമായി നടക്കുകയുണ്ടായി. കൈരളി ഫുജൈറ യൂണിറ്റ് സെക്രട്ടറി വിഷ്ണു അജയ്, പ്രസിഡന്റ് പ്രദീപ് കുമാർ, ട്രഷറർ മുഹമ്മദ് നിഷാൻ കൈരളി ദിബ്ബ യൂണിറ്റ് സെക്രട്ടറി റാഷീദ് കല്ലുംപുറം, ട്രഷറർ മുഹമ്മദ് അഷറഫ് എന്നിവർ കൈരളി കുടുംബ സംഗമങ്ങൾക്ക് നേതൃത്വം നൽകി.