ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റിക്കാ​ർ​ഡ്സി​ൽ ഇ​ടം നേ​ടി കെ​യ്റ്റ്ലി​ൻ ക്രി​സ്
Thursday, January 16, 2025 7:56 AM IST
അനിൽ സി. ഇടിക്കുള
അ​ബു​ദാ​ബി: ഓ​ർമശ​ക്തി​യു​ടെ അ​സാ​മാ​ന്യ ക​ഴി​വി​ലൂ​ടെ ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​ൽ ഇടം നേടിയിരിക്കുകയാണ് അ​ബു​ദാ​ബി​യി​ലെ പ്ര​വാ​സി​യാ​യ നാ​ലു വ​യ​​സു​കാ​രി കെ​യ്റ്റ്ലി​ൻ ക്രി​സ്.

30 ജ​ന്തു​ജാ​ല​ങ്ങ​ൾ, 22 രാ​ജ്യ​ങ്ങ​ളു​ടെ പ​താ​ക​ക​ൾ, 25 വാ​ഹ​ന​ങ്ങ​ൾ, 27 ഫ​ല​വ​ർ​ഗ​ങ്ങ​ൾ, 11 രൂ​പ​ങ്ങ​ൾ, 15 വി​പ​രീ​ത​പ​ദ​ങ്ങ​ൾ, 12 വ​ർ​ണ​ങ്ങ​ൾ, 20 പ​ക്ഷി​ജാ​ല​ങ്ങ​ൾ, ശ​രീ​ര​ത്തി​ലെ 20 അ​വ​യ​വ​ങ്ങ​ൾ, 23 പ​ച്ച​ക്ക​റി​ക​ൾ, ഇം​ഗ്ലീ​ഷ് ഭാ​ഷ​യി​ൽ 20 സ​ദൃ​ശ്യ​പ​ദ​ങ്ങ​ൾ,


14 നേ​ഴ്സ​റി ഗാ​ന​ങ്ങ​ൾ, മ​ഴ​വി​ല്ലി​ലെ ഏഴ് നി​റ​ങ്ങ​ൾ, എ‌ട്ട് ഗ്ര​ഹ​ങ്ങ​ൾ, 12 മാ​സ​ങ്ങ​ൾ, ഏഴ് ദി​വ​സ​ങ്ങ​ൾ തു​ട​ങ്ങി നി​ര​വ​ധി പേ​രു​ക​ൾ കൃ​ത്യ​മാ​യി പ​റ​ഞ്ഞാ​ണ് കെ​യ്റ്റ്ലി​ൻ ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​ൽ ഇ​ടം നേ​ടി​യി​രി​ക്കു​ന്ന​ത്.

എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളാ​യ ക്രി​സ് കു​ര്യ​ന്‍റെ​യും സ്മേ​ര അ​ലെ​ക്സി​ന്‍റെ​യും പു​ത്രി​യാ​ണ് കെ​യ്റ്റ്ലി​ൻ.