അബുദാബി: അബുദാബി സാംസ്കാരിക വേദി യുഎഇയിൽ ജോലി ചെയ്യുന്ന മുൻകാല ഇന്ത്യൻ സൈനികരെ ആദരിക്കുന്നു. കഴിഞ്ഞ ഒൻപത് വർഷമായി ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി സാംസ്കാരിക വേദി ജവാൻമാരെ ആദരിച്ചു വരുന്നു.
ഇത്തവണ ഫെബ്രുവരി രണ്ടിനു മുസഫയിലാണ് ചടങ്ങു സംഘടിപ്പിക്കുന്നത്. യുഎഇയിൽ ജോലി ചെയ്യുന്ന താത്പര്യമുള്ള എല്ലാ മുൻകാല സൈനികരും പേരു വിവരം ഈ മാസം 28നു മുമ്പായി 055 7059769, 056 3884800 എന്നീ നമ്പറുകളിൽ അയക്കണമെന്ന് സംഘാടകർ അറിയിച്ചു.