ഇ​ൻ​ജാ​സ് ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ്: വൈ​റ്റ് ആ​ർ​മി ചാ​മ്പ്യ​ന്മാ​ർ, റെ​ഡ് വാ​രി​യേ​ഴ്സ് സീ​നി​യ​ർ വി​ഭാ​ഗം ചാ​മ്പ്യ​ന്മാ​ർ
Thursday, January 23, 2025 12:06 PM IST
ദോ​ഹ: ഖ​ത്ത​ർ ദേ​ശീ​യ കാ​യി​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഖ​ത്ത​ർ കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ ക്രി​യേ​റ്റി​വി​റ്റി വിംഗ് സം​ഘ​ടി​പ്പി​ച്ച് വ​രു​ന്ന വി​വി​ധ കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ ബാ​ഡ്മി​ന്‍റൺ ടൂ​ർ​ണ​മെന്‍റി​ൽ വൈ​റ്റ് ആ​ർ​മി​യി​ലെ ആ​സി​ഫ് - ശു​ഹൈ​ബ് മൊ​യ്തു സ​ഖ്യം ചാ​മ്പ്യ​ന്മാ​രാ​യി.

വൈ​റ്റ് ആ​ർ​മി​യി​ലെ ത​ന്നെ മു​ഹ​മ്മ​ദ് ദാ​നി​ഷ് - മു​ഹ​മ്മ​ദ് അ​മീ​ൻ സ​ഖ്യ​ത്തെ​യാ​ണ് അ​വ​ർ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. റെ​ഡ് വാ​രി​യേ​ഴ്സി​ലെ അ​ൻ​സാ​ർ - മു​ഹ​മ്മ​ദ് റ​സീ​ഫ് സ​ഖ്യ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി യെ​ല്ലോ സ്ട്രൈ​ക്കേ​ഴ്സി​ലെ ഡോ. ​ഉ​ബൈ​ദു​ല്ല - മു​ഹ​മ്മ​ദ് ശ​മീം സ​ഖ്യം മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​യി.

സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ റെ​ഡ് വാ​രി​യേ​ഴ്സി​ലെ അ​ദ്നാ​ൻ ബി​ൻ അ​ന​സ് - അ​ൻ​സാ​ർ അ​ൻ​വ​റ​ലി സ​ഖ്യം നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് യെ​ല്ലോ സ്ട്രൈ​ക്കേ​ഴ്സി​ലെ മു​ഹ​മ്മ​ദ് ഷൗ​ക്ക​ത്ത​ലി - ഷ​ഹ്സാ​ദ് സി​ദീ​ഖ് സ​ഖ്യ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി ചാ​മ്പ്യ​ന്മാ​രാ​യി.




റെ​ഡ് വാ​രി​യേ​ഴ്സി​ലെ മു​ഹ​മ്മ​ദ് ബി​ൻ ഇ​ല്യാ​സ് - ഹാ​സി​ഖ് ഷാ​ജ​ഹാ​ൻ സ​ഖ്യ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി ബ്ലൂ ​ലെ​ജ​ന്‍റ്സി​ലെ ഉ​മ​ർ അ​ബ്ദു​ൽ ഹ​ക്കീം - ഹാ​സി​ഖ് ല​ബ്ബ സ​ഖ്യം മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​യി

ക്യുകെഐസി വൈ​സ് പ്ര​സി​ഡന്‍റ് ഖാ​ലി​ദ് ക​ട്ടു​പ്പാ​റ, ട്ര​ഷ​റ​ർ മു​ഹ​മ്മ​ദ​ലി മൂ​ടാ​ടി, സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ഹ​ക്കീം പി​ലാ​ത്ത​റ, ഷ​ഹാ​ൻ വി.​കെ, മു​ഹ​മ്മ​ദ് അ​ർ​ഷ​ദ് എ​ന്നി​വ​ർ വി​ജ​യി​ക​ളെ ആ​ദ​രി​ച്ചു.