പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കു​വൈ​റ്റ് ചാ​പ്റ്റ​ർ അ​ഞ്ചാം വാ​ർ​ഷി​ക പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു
Thursday, January 23, 2025 6:59 AM IST
കു​വൈ​റ്റ് സി​റ്റി: പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കു​വൈ​റ്റ് ചാ​പ്റ്റ​ർ അ​ഞ്ചാം വാ​ർ​ഷി​ക പോ​സ്റ്റ​ർ പ്ര​കാ​ശ​നം ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി ​കെ.ബി. ​ഗ​ണേ​ഷ് കു​മാ​ർ നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ലോ​ക കേ​ര​ള സ​ഭ പ്ര​തി​നി​ധി ബാ​ബു ഫ്രാ​ൻ​സീ​സ്, പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കു​വൈ​റ്റ് ചാ​പ്റ്റ​ർ പ്ര​സി​ഡന്‍റ് ബി​ജു സ്റ്റീ​ഫ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷൈ​ജി​ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.​

പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കു​വൈ​റ്റ് ചാ​പ്റ്റ​റി​ന്‍റെ അ​ഞ്ചാം വാ​ർ​ഷി​ക പ​രി​പാ​ടി​ക​ൾ കു​വൈ​റ്റ് സി​റ്റി​യി​ലു​ള്ള കോ​സ്റ്റ ഡെ​ൽ സോ​ൾ ഹോ​ട്ട​ലി​ൽ വച്ച് ശ​നി​യാ​ഴ്ച ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. വാ​ർ​ഷി​ക പ​രി​പാ​ടി ഡോ ​ഷെ​യ്ക്കും ​റ​ക്കാ​ൻ അ​ൽ സ​ബാ (ഗു​ഡ്‌വി​ൽ അം​ബാ​സ​ഡ​ർ & കു​വൈ​റ്റ് എ​ലൈ​റ്റ് ടീം ​അ​ധ്യ​ക്ഷ) ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

വി​ശി​ഷ്ട അ​തി​ഥി​യാ​യി അ​ഡ്വ ജോ​സ് അ​ബ്ര​ഹാം (പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് & സു​പ്രീം കോ​ട​തി എഒആ​ർ) ഡോ: ​ത​ലാ​ൽ താ​ക്കി ( അ​റ്റോ​ർ​ണി & മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ അ​ൽ ദോ​സ്തൂ​ർ ലോ ​ഫേം), ഡോ ​സ​ബ അ​ൽ മ​ൻ​സൂ​ർ(ഡ​യ​റ​ക്ട​ർ പേ​ഷ്യന്‍റ് ഹെ​ൽ​പ്പിം​ഗ് ഫ​ണ്ട് സൊ​സൈ​റ്റി),


ലോ​യ​ർ ജാ​ബ​ർ അ​ൽ ഫൈ​ല​ക്കാ​വി ( മ​വാ​സീ​ൻ ലോ ​ഓ​ഫീ​സ് കൗ​ൺ​സി​ലിം​ഗ് & അ​റ്റോ​ർ​ണി ഡ​യ​റ​ക്ട​ർ), ഡോ. ​സു​സോ​വ​ന സു​ജി​ത് നാ​യ​ർ (വൈ​സ് പ്ര​സി​ഡന്‍റ് ഇ​ന്ത്യ​ൻ ഡോ​ക്ടേ​ഴ്സ് ഫോ​റം), മ​ർ​സൂ​ഖ് അ​ൽ ബ​ലാ​വി(ഡ​യ​റ​ക്ട​ർ ഓ​ഫ് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ്), ഷേ​യ്ക്ക് മു​ബാ​റ​ക് ഫ​ഹ​ദ് അ​ൽ ദു​വൈ​ജ് അ​ൽ സ​ബാ,

ഖാ​ലി​ദ് അ​ൽ ഹു​വൈ​ല, ഷേ​യ്ക്ക നൗ​ഫ് ബ​ദ​ർ അ​ൽ സ​ബാ, ഷേ​യ്ക്ക വി​സ്‌​സാം അ​ൽ സ​ബാ, ഷേ​യ്ക്ക ഫാ​ത്തി​മ അ​ൽ ഹ​മൂ​ദ് അ​ൽ സ​ബാ,ഷേ​യ്ക്ക ധാ​നാ സ​ബാ ബ​ദ​ർ അ​ൽ സ​ബാ, ഷെ​യ്ക്ക ഷെ​യ്ക്ക അ​ബ്ദു​ള്ള അ​ൽ സ​ബാ, ഷെ​യ്ക്ക റ​ക്കാ​ൻ ബ​ദ​ർ അ​ൽ സ​ബാ, ഷെ​യ്ക്ക സ​ൽ​മാ​ൻ ബ​ദ​ർ അ​ൽ സ​ബാ, സൂ​സ​ൻ ബാ​ക്ക​ർ,

കു​വൈ​റ്റ് സൊ​സൈ​റ്റി ഫോ​ർ ഹ്യു​മ​ൻ റൈ​റ്റ്സ് പ്ര​തി​നി​ധി​ക​ൾ, ഇ​ന്ത്യ​ൻ പ്ര​വാ​സി സ​മൂ​ഹ​ത്തി​ലേ​യും കു​വൈ​റ്റി​ലേ​യും പ്ര​മു​ഖ വ്യ​ക്തി​ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കു​വൈ​റ്റ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.