റിയാദ്: സൗദി അറേബ്യയില്‍ തൊഴിൽ, താമസ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിച്ചതിന് 19,418 പേരേക്കൂടി അറസ്റ്റ് ചെയ്തു. ഇതിൽ 11,787 പേരും ഇഖാമ പുതുക്കാതെയും മറ്റും താമസനിയമം ലംഘിച്ചവരാണ്.
4,380 പേർ അതിർത്തി സുരക്ഷാ ലംഘകരും 3,251 പേർ തൊഴിൽ നിയമലംഘകരുമാണ്. രാജ്യത്തേക്ക് അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 1,221 പേർ അറസ്റ്റിലായി. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ നടപടികളെല്ലാം പൂർത്തിയാക്കി 10,319 പേരെ നാടുകടത്തി.