മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​ർ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​ന്നു
Wednesday, November 13, 2024 7:31 AM IST
അനിൽ സി. ഇടിക്കുള
അ​ബു​ദാ​ബി: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സാം​സ്കാ​രി​ക വ​കു​പ്പി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ 2024-26 പ്ര​വ​ർ​ത്ത​ന​കാ​ല​യ​ള​വി​ലേ​ക്കു​ള്ള ഭ​ര​ണ​സ​മി​തി​യെ മ​ല​യാ​ളം മി​ഷ​ൻ ഡ​യ​റ​ക്ട​ർ മു​രു​ക​ൻ കാ​ട്ടാ​ക്ക​ട പ്ര​ഖ്യാ​പി​ച്ചു.

സൂ​ര​ജ് പ്ര​ഭാ​ക​ർ (ഉ​പ​ദേ​ശ​ക​സ​മി​തി ചെ​യ​ർ​മാ​ൻ), എ. ​കെ. ബീ​രാ​ൻ​കു​ട്ടി (ചെ​യ​ർ​മാ​ൻ), സ​ഫ​റു​ള്ള പാ​ല​പ്പെ​ട്ടി (പ്ര​സി​ഡ​ന്റ്), ടി. ​എം. സ​ലിം (വൈ​സ് പ്ര​സി​ഡ​ന്റ്), സി. ​പി. ബി​ജി​ത്കു​മാ​ർ (സെ​ക്ര​ട്ട​റി), ടി. ​ഹി​ദാ​യ​ത്തു​ള്ള (ജോ. ​സെ​ക്ര​ട്ട​റി), എ. ​പി. അ​നി​ൽ​കു​മാ​ർ (ക​ൺ​വീ​ന​ർ), എ​ന്നി​വ​രാ​ണ് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ.


മ​ല​യാ​ളം അ​ബു​ദാ​ബി ചാ​പ്റ്റ​റി​നു കീ​ഴി​ൽ പ്ര​വൃ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന വി​വി​ധ മേ​ഖ​ല​ക​ളു​ടെ കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യി പ്രീ​ത നാ​രാ​യ​ണ​ൻ (കേ​ര​ള സോ​ഷ്യ​ൽ സെ​ൻ​ർ), ബി​ൻ​സി ലെ​നി​ൻ (അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജം), ര​മേ​ശ് ദേ​വ​രാ​ഗം (അ​ബു​ദാ​ബി സി​റ്റി), ഷൈ​നി ബാ​ല​ച​ന്ദ്ര​ൻ (ഷാ​ബി​യ), സെ​റി​ൻ അ​നു​രാ​ജ് (അ​ൽ ദ​ഫ്റ) എ​ന്നി​വ​രെ​യും 17 അം​ഗ ഉ​പ​ദേ​ശ​ക​സ​മി​തി​യെ​യും, 15 അം​ഗ വി​ദ​ഗ്ധ​സ​മി​തി​യെ​യും, 31 അം​ഗ ജ​ന​റ​ൽ കൗ​ൺ​സി​ലി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. 114 അ​ധ്യാ​പ​ക​രു​ടെ കീ​ഴി​ൽ ര​ണ്ടാ​യി​ര​ത്തി​ലേ​റെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് സൗ​ജ​ന്യ​മാ​യി മ​ല​യാ​ള ഭാ​ഷ പ​ഠി​ച്ചു​വ​രു​ന്ന​ത്.